ഹാരി കെയ്നിനെ ബഹുമാനിക്കണം: സഹതാരങ്ങൾക്ക് മുന്നറിയിപ്പുമായി ഒഡേഗാർഡ്

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ആഴ്സണലും ബയേൺ മ്യൂണിക്കും തമ്മിലാണ് ഏറ്റുമുട്ടുക. ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 12:30ന് ആഴ്സണലിന്റെ മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ബയേണിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഒരു മോശം സമയമാണെങ്കിലും ഒരു കടുത്ത പോരാട്ടം ഈ മത്സരത്തിൽ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

ഈ സീസണിൽ ബയേണിലേക്ക് എത്തിയ ഹാരി കെയ്ൻ തകർപ്പൻ പ്രകടനമാണ് ക്ലബ്ബിനു വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. ജർമ്മൻ ലീഗിൽ 32 ഗോളുകളും ഏഴ് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിൽ 6 ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആഴ്സണൽ നായകനായ മാർട്ടിൻ ഒഡേഗാർഡ് തന്റെ സഹതാരങ്ങൾക്ക് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഹാരി കെയ്നിനെ ബഹുമാനിക്കണം എന്ന് തന്നെയാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഒഡേഗാർഡിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും ഞങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കണം.പക്ഷേ ഞങ്ങൾ ആരെയും തന്നെ ഭയക്കേണ്ട കാര്യമില്ല.ഞങ്ങൾ ചെയ്യേണ്ടത് ഞങ്ങളുടെ ടീമിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തുക എന്നതാണ്. ഞങ്ങളുടെ കോളിറ്റി ഞങ്ങൾക്കറിയാം.ഹാരി കെയ്ൻ ഒരു മികച്ച താരമാണ്.ഞാൻ അദ്ദേഹത്തിനെതിരെ കളിച്ചിട്ടുണ്ട്. ബോക്സിനകത്തുള്ള അദ്ദേഹത്തിന്റെ ക്വാളിറ്റിയും ഞങ്ങൾക്കറിയാം. കൂടാതെ നല്ല ലിങ്ക് അപ്പ് പ്ലേയും അദ്ദേഹത്തിനുണ്ട്. ഒരു മികച്ച ടീമിനെയാണ് ഞങ്ങൾ നേരിടാൻ പോകുന്നത് ” ഇതാണ് ഒഡേഗാർഡ് പറഞ്ഞിട്ടുള്ളത്.

മിന്നുന്ന ഫോമിലാണ് ഇപ്പോൾ ആഴ്സണൽ കളിച്ചുകൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച മത്സരങ്ങളിൽ വിജയം നേടാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് ആഴ്സണൽ തന്നെയാണ്. അതേസമയം ബയേൺ ബുണ്ടസ് ലിഗ കിരീടം കൈവിട്ട് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *