സ്വപ്നസാക്ഷാൽക്കാരം : ഗോളിനെ കുറിച്ച് എലാങ്ക പറയുന്നു!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങിയിരുന്നു.പ്രീക്വാർട്ടറിന്റെ ആദ്യപാദ പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡാണ് യുണൈറ്റഡിനെ സമനിലയിൽ തളച്ചത്.പക്ഷെ രണ്ടാം പാദ മത്സരം സ്വന്തം മൈതാനത്താണ് നടക്കാനുള്ളത് എന്നത് യുണൈറ്റഡിന് ആശ്വാസം പകരുന്ന ഒരു കാര്യമാണ്.

മത്സരത്തിന്റെ ഭൂരിഭാഗം സമയവും പിന്നിൽ നിന്ന യുണൈറ്റഡിന് രക്ഷകനായത് ആന്റണി എലാങ്കയായിരുന്നു. പകരക്കാരനായിറങ്ങിയ താരം 80-ആം മിനുട്ടിൽ യുണൈറ്റഡിന് സമനില ഗോൾ നേടികൊടുക്കുകയായിരുന്നു. ഈ ഗോൾ നേടാനായതിലുള്ള സന്തോഷം എലാങ്ക ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. സ്വപ്നസാക്ഷാത്കാരം എന്നാണ് എലാങ്ക ഇതേകുറിച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്ക് തോന്നുന്നത് അതന്റെ ആദ്യത്തെ ടച്ചായിരുന്നു എന്നുള്ളതാണ്. ചാമ്പ്യൻസ് ലീഗിൽ ഒരു ഗോൾ നേടുക എന്നുള്ള സ്വപ്നവുമായാണ് ഞാൻ ഇത്രയും കാലം ജീവിച്ചത്. ഒരു വലിയ ചാമ്പ്യൻഷിപ്പിൽ ഒരു വലിയ ടീമിനെതിരെ ഗോൾ നേടാൻ സാധിച്ചത് എന്റെ സ്വപ്ന സാക്ഷാത്കാരമാണ്. പക്ഷേ ആദ്യ പകുതി മാത്രമാണ് പിന്നിട്ട് കഴിഞ്ഞിട്ടുള്ളത്. രണ്ടാം പാദമെന്ന രണ്ടാം പകുതി ഇനിയും അവശേഷിക്കുന്നുണ്ട്.ഓൾഡ് ട്രഫോഡിലെ ആ മത്സരത്തിന് ഞങ്ങൾ തയ്യാറെടുക്കേണ്ടതുണ്ട് ” ഇതാണ് എലാങ്ക പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *