സ്വന്തം നേട്ടത്തിന് വേണ്ടി കളിക്കുന്നത് കുറക്കണം, താരങ്ങൾക്ക് ഉപദേശവുമായി പിർലോ !

ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് യുവന്റസ് ഫെറെൻക്വെറോസിനെ തകർത്തു വിട്ടത്. അൽവാരോ മൊറാറ്റ രണ്ട് ഗോളുകളും പൌലോ ദിബാല ഒരു ഗോളുമാണ് മത്സരത്തിൽ നേടിയത്. മത്സരഫലത്തിൽ സംതൃപ്തനാണെങ്കിലും യുവന്റസ് മുന്നേറ്റനിര താരങ്ങൾ സെൽഫിഷ് ആയി കളിക്കുന്നത് കുറച്ചു കൂടുതലാണ് എന്നാണ് പിർലോയുടെ പരാതി. മത്സരത്തിൽ പലപ്പോഴും താരങ്ങൾ സഹതാരങ്ങൾക്ക് പന്തെത്തിക്കാതെ സ്വയം ഗോൾ നേടാൻ ശ്രമിച്ചിരുന്നു. ഇതിനെയാണ് പരിശീലകൻ പിർലോ വിമർശിച്ചത്. ഫാബിയോ കാപ്പെല്ലോയായിരുന്നു താരങ്ങളുടെ ഈ പ്രവണത ചൂണ്ടികാട്ടിയത്. ഇതിന് മറുപടി പറയുകയായിരുന്നു പിർലോ. സെൽഫിഷ് ആയി കളിക്കുന്നത് കുറച്ചാൽ നേരത്തെ തന്നെ കളിയെ അനുകൂലമാക്കി മാറ്റാൻ കഴിയുമെന്നാണ് പിർലോ അഭിപ്രായപ്പെട്ടത്. മത്സരശേഷം സ്കൈ സ്പോർട്സ് ഇറ്റാലിയയോടാണ് പിർലോ സംസാരിച്ചത്.

” മത്സരഫലത്തിൽ ഞങ്ങൾ സംതൃപ്തരാണ്. പക്ഷെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ ഇതിലും മികച്ച രീതിയിലുള്ള വിജയം കൈവരിക്കാമായിരുന്നു. ഞങ്ങൾ ഒരുപാട് പിഴവുകൾ മത്സരത്തിൽ വരുത്തിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ഞങ്ങൾക്ക് ഇനിയും ഇമ്പ്രൂവ് ആകേണ്ടതുണ്ട്. സെൽഫിഷ് ആയി കളിക്കുന്നതിനെ കുറിച്ച് ഞാൻ എന്റെ താരങ്ങളോട് സംസാരിച്ചിരുന്നു. പക്ഷെ കളത്തിലേക്കിറങ്ങി കഴിഞ്ഞാൽ തീരുമാനമെടുക്കേണ്ടത് അവരാണ്. സ്വന്തം നേട്ടത്തിന് വേണ്ടി കളിക്കുന്ന ആ പ്രവണത കുറച്ചിരുന്നുവെങ്കിൽ മത്സരത്തിൽ നേരത്തെ അനുകൂലഫലം ഉണ്ടാക്കിയെടുക്കാൻ കഴിയുമായിരുന്നു ” പിർലോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *