സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സെലിബ്രേഷനുമായി റോഡ്രിഗോ.
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിലും ചെൽസിഎ പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ചെൽസിയെ അവരുടെ മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചുകൊണ്ട് പരാജയപ്പെടുത്തിയത്. ബ്രസീലിയൻ സൂപ്പർതാരമായ റോഡ്രിഗോയുടെ ഇരട്ട ഗോളുകളാണ് റയലിന് വിജയം സമ്മാനിച്ചിട്ടുള്ളത്.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഈ രണ്ടു ഗോളുകളും തുറന്നിട്ടുള്ളത്.വിനീഷ്യസ്,ഫെഡ വാൽവർദെ എന്നിവരാണ് അസിസ്റ്റുകൾ നൽകിയത്. ചെൽസിക്കെതിരെ ഗോൾ നേടിയതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ Suiii സെലിബ്രേഷൻ റോഡ്രിഗോ അനുകരിച്ചത് വലിയ ശ്രദ്ധേയമായിരുന്നു.ഇതിനുള്ള ഒരു വിശദീകരണവും ഈ ബ്രസീലിയൻ താരം നൽകിയിരുന്നു.
RODRYGO HIT THE SIUUUU AT STAMFORD BRIDGE ⚪️🔥 pic.twitter.com/pWNqp1IYyh
— LiveScore (@livescore) April 18, 2023
അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് തന്റെ ഐഡോൾ എന്നും അദ്ദേഹത്തിന് വേണ്ടിയാണ് താൻ ആ സെലിബ്രേഷൻ നടത്തിയത് എന്നുമാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്. മറ്റൊരു ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ നേരത്തെ റൊണാൾഡോയുടെ സെലിബ്രേഷൻ അനുകരിക്കുകയും ചെയ്തിരുന്നു.റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ് റൊണാൾഡോ.
നിലവിൽ അദ്ദേഹം സൗദി അറേബ്യയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.അവിടെയും ബുദ്ധിമുട്ടേറിയ ഒരു സമയമാണ് റൊണാൾഡോ ഉള്ളത്.ഇന്നലെ നടന്ന മത്സരത്തിൽ അൽ ഹിലാൽ അവരെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.