സെന്റർ ബാക്കില്ല, മറ്റൊരു തന്ത്രം പയറ്റാനൊരുങ്ങി കൂമാൻ !
കഴിഞ്ഞ ദിവസം ലാലിഗയിൽ നടന്ന മത്സരത്തിലായിരുന്നു ബാഴ്സ സെന്റർ ബാക്ക് ക്ലമന്റ് ലെങ്ലെറ്റിന് പരിക്കേറ്റത്.ഇതോടെ ഒരൊറ്റ സീനിയർ സെന്റർ ബാക്ക് പോലും ബാഴ്സയിൽ ഇല്ലായിരുന്നു. ലെങ്ലെറ്റിന് പുറമേ ജെറാർഡ് പിക്വേ, സാമുവൽ ഉംറ്റിറ്റി, റൊണാൾഡ് അരൗഹോ എന്നിവരെല്ലാം തന്നെ പരിക്കിന്റെ പിടിയിലാണ്. ഇതോടെ സെന്റർ ബാക്ക് സ്ഥാനത്ത് ആരെ പരീക്ഷിക്കുമെന്ന കൺഫ്യൂഷനിലായിരുന്നു കൂമാൻ. ഇപ്പോഴിതാ മധ്യനിര താരം ഫ്രങ്കി ഡിജോങ്ങിനെ സെന്റർ ബാക്ക് ആയി കളിപ്പിക്കാനാണ് കൂമാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഒരു മത്സരത്തിൽ സെന്റർ ബാക്ക് ആയി ഡിജോങിനെ കൂമാൻ കളിപ്പിച്ചിരുന്നു. അന്ന് താരം മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തിരുന്നു.
Frenkie De Jong set to fill in as an emergency centre back for Barcelona's Champions League clash with Fernecvaros https://t.co/bCHYmbkZtb
— footballespana (@footballespana_) November 30, 2020
ചാമ്പ്യൻസ് ലീഗിൽ ഫെറെൻക്വെറോസിനെയാണ് ബാഴ്സക്ക് നേരിടാനുള്ളത് ഈ മത്സരത്തിലായിരിക്കും ഡിജോങ് പ്രതിരോധനിരയിൽ കളിക്കുക. ഇതോടെ മധ്യനിരയിൽ താരത്തിന്റെ സ്ഥാനത്തേക്ക് പ്യാനിക്ക് വരും. ബാഴ്സ ബി താരമായ ഓസ്കാർ മിങ്കേസയാണ് ജെറാർഡ് പിക്വേയുടെ സ്ഥാനത്ത് പ്രതിരോധം കാക്കുന്നത്. താരം മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. താരത്തോടൊപ്പമായിരിക്കും ഡിജോങ് പ്രതിരോധം നയിക്കുക. അതേസമയം ലെങ്ലെറ്റ്, റൊണാൾഡ് അരൗഹോ എന്നിവർ ഉടൻ തിരിച്ചു വരുമെന്നാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്. ലാലിഗയിൽ കാഡിസിനെതിരെ നടക്കുന്ന മത്സരത്തിൽ ഇരുവരെയും കളിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കൂമാൻ.
Lenglet’s injury means @FCBarcelona no longer have any fit senior centre-backs 😳https://t.co/mcxUyf8sWp pic.twitter.com/opXLuH6wnn
— MARCA in English (@MARCAinENGLISH) November 29, 2020