സൂപ്പർ ലീഗിലുള്ള ക്ലബുകൾ ഇനിയൊരിക്കലും ചാമ്പ്യൻസ് ലീഗ് കാണില്ല, ശക്തമായ താക്കീതുമായി പ്രസിഡന്റ്‌!

യൂറോപ്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങൾ മുറുകുകയാണ്. സൂപ്പർ ലീഗിലെ ഫൗണ്ടിങ് മെംബേഴ്സിലെ എട്ട് ടീമുകൾ ഇതിൽ നിന്ന് പിൻവലിഞ്ഞിരുന്നു. ഇനി നാല് ക്ലബുകളാണ് സൂപ്പർ ലീഗിൽ അവശേഷിക്കുന്നത്. റയൽ മാഡ്രിഡ്‌, എഫ്സി ബാഴ്സലോണ, യുവന്റസ്, എസി മിലാൻ എന്നീ ക്ലബുകളാണ് സൂപ്പർ ലീഗിൽ ഉള്ളത്. ഇവർക്ക് ശക്തമായ താക്കീത് നൽകിയിരിക്കുകയാണ് യുവേഫ പ്രസിഡന്റ്‌ അലക്സാണ്ടർ സഫറിൻ.അവർ സൂപ്പർ ലീഗിൽ തുടരുകയാണെങ്കിൽ ഇനിയൊരിക്കലും അവർ ചാമ്പ്യൻസ് ലീഗ് കളിക്കില്ല എന്ന മുന്നറിയിപ്പാണ് അദ്ദേഹം ഈ ക്ലബുകൾക്ക് നൽകിയിട്ടുള്ളത്.സൂപ്പർ ലീഗ് എന്ന പ്രൊജക്റ്റ്‌ ചരമം പ്രാപിച്ചിട്ടുണ്ടെന്ന് അതിൽ നിന്ന് പോന്നവർക്കെതിരെ നടപടികൾ എടുക്കില്ലെന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

” തങ്ങൾ യൂറോപ്യൻ ക്ലബാണോ സൂപ്പർ ലീഗ് ക്ലബാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ക്ലബുകൾക്ക് ഉണ്ട്.ക്ലബുകൾ സൂപ്പർ ലീഗിൽ തന്നെ തുടരുകയാണെങ്കിൽ, തീർച്ചയായും അവർ ഇനിയൊരിക്കലും ചാമ്പ്യൻസ് ലീഗ് കാണില്ല.അവർ അതിന് തയ്യാറാവുകയാണെങ്കിൽ അവർ അവരുടെ കോമ്പിറ്റീഷനിൽ തന്നെ കളിക്കേണ്ടി വരും.ചില ക്ലബുകൾ അവർക്ക് പറ്റിയ തെറ്റ് തിരുത്തി കൊണ്ട് സൂപ്പർ ലീഗിൽ നിന്നും പിൻവലിഞ്ഞിട്ടുണ്ട്.അവർക്കെതിരെ നടപടി ഉണ്ടാവില്ല. യഥാർത്ഥത്തിൽ ഈ പ്രൊജക്റ്റ്‌ അകാലചരമം പ്രാപിച്ചിട്ടുണ്ട്.പക്ഷെ പലരും അത്‌ വിശ്വസിക്കുന്നില്ല ” സഫറിൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *