സൂപ്പർ താരമില്ലാതെ പിഎസ്ജി ഇന്ന് യുവന്റസിനെതിരെ, സാധ്യത ഇലവൻ ഇങ്ങനെ!

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. ഇറ്റാലിയൻ ക്ലബ്ബായ യുവന്റസാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക.യുവന്റസിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം അരങ്ങേറുക.

ഈ മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയർ പിഎസ്ജിക്ക് വേണ്ടി കളിച്ചേക്കില്ല. നെയ്മർക്ക് സസ്പെൻഷനാണ്. ചാമ്പ്യൻസ് ലീഗിൽ മൂന്ന് യെല്ലോ കാർഡുകൾ കണ്ടതിനാലാണ് നെയ്മർക്ക് ഈ മത്സരം നഷ്ടമാവുന്നത്.

താരത്തിന്റെ അഭാവത്തിൽ പാബ്ലോ സറാബിയയായിരിക്കും ഇറങ്ങുക. പ്രതിരോധനിരയിൽ പ്രിസണൽ കിമ്പമ്പേയെ പിഎസ്ജിക്ക് ലഭ്യമല്ല.പിഎസ്ജിയുടെ ഇന്നത്തെ മത്സരത്തിനുള്ള സാധ്യത ഇലവൻ ഇങ്ങനെയാണ്.

Donnarumma; Ramos, Marquinhos, Mukiele; Hakimi, Vitinha, Verratti, Nuno Mendes; Messi, Mbappe, Sarabia

കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പിഎസ്ജി യുവന്റസിനെ പരാജയപ്പെടുത്തിയിരുന്നു. ആ മത്സരത്തിൽ കിലിയൻ എംബപ്പേയായിരുന്നു രണ്ട് ഗോളുകളും നേടിയിരുന്നത്. ഏതായാലും മികച്ച ഫോമിൽ കളിക്കുന്ന മെസ്സിയിലും എംബപ്പേയിലും തന്നെയാണ് പിഎസ്ജിയുടെ പ്രതീക്ഷകൾ.

Leave a Reply

Your email address will not be published. Required fields are marked *