സൂപ്പർ താരങ്ങൾ തിരിച്ചെത്തും, മാഞ്ചസ്റ്റർ സിറ്റിയുടെ സാധ്യത ഇലവൻ ഇങ്ങനെ!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി കളത്തിലേക്കിറങ്ങുന്നുണ്ട്.പോർച്ചുഗീസ് ക്ലബായ സ്പോർട്ടിങ് സിപിയാണ് സിറ്റിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് നടക്കുന്ന മത്സരം ലിസ്ബണിൽ വെച്ചാണ് അരങ്ങേറുക.
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ നോർവിച്ചിനെ എതിരില്ലാത്ത നാലു ഗോളുകൾക്കു തകർത്തു വിട്ടുകൊണ്ടാണ് സിറ്റിയുടെ വരവ്.അന്ന് സിറ്റിക്ക് വളരെ പ്രധാനപ്പെട്ട താരങ്ങൾ പോലും കളിച്ചിരുന്നില്ല.അയ്മറിക് ലപ്പോർട്ടെ,ജോവോ കാൻസെലോ,കെവിൻ ഡി ബ്രൂയിന എന്നിവരായിരുന്നു നോർവിച്ചിനെതിരെ കളിക്കാത്തത്. ഈ താരങ്ങൾ ഇന്ന് സിറ്റിയുടെ നിരയിൽ തിരിച്ചെത്തും.അതേസമയം ഫെർണാണ്ടിഞ്ഞോക്ക് സ്ഥാനം നഷ്ടമായേക്കും.റോഡ്രിയായിക്കും ആ സ്ഥാനത്ത് ഇടം നേടുക.
Dias and Cancelo return in Man City predicted line-up vs Sporting #mcfc #ucl https://t.co/xrGiDF8VAB
— Manchester City News (@ManCityMEN) February 14, 2022
സൂപ്പർതാരങ്ങളായ ജാക്ക് ഗ്രീലീഷ്, ഗബ്രിയേൽ ജീസസ് എന്നിവർക്ക് ഈ മത്സരം നഷ്ടമായേക്കും. ഇരുവരെയും പരിക്കാണ് അലട്ടുന്നത്. കഴിഞ്ഞ മത്സരത്തിലും ഇരുവരും കളിച്ചിരുന്നില്ല. ഏതായാലും മാഞ്ചസ്റ്റർ സിറ്റിയുടെ സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.
Ederson; Walker, Dias, Laporte, Cancelo; Bernardo, Rodri, De Bruyne; Mahrez, Sterling, Foden.
ഇതാണ് ഇലവൻ. കഴിഞ്ഞ തവണ ഫൈനലിൽ കാലിടറിയ ടീമാണ് മാഞ്ചസ്റ്റർ സിറ്റി.ഇത്തവണ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമും മാഞ്ചസ്റ്റർ സിറ്റി തന്നെയാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ ഒരു വമ്പൻ വിജയം നേടി ക്വാർട്ടർ ഉറപ്പാക്കാനായിരിക്കും സിറ്റിയുടെ ശ്രമം.