സുവാരസ് സ്‌ക്വാഡിൽ ഇല്ല, താരത്തെ കളിപ്പിക്കാനുള്ള ശ്രമത്തിൽ സിമിയോണി !

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ നേരിടാനുള്ള സ്‌ക്വാഡ് അത്‌ലെറ്റിക്കോ മാഡ്രിഡ്‌ പ്രഖ്യാപിച്ചു. സൂപ്പർ താരം ലൂയിസ് സുവാരസ് ഇല്ല എന്നുള്ളതാണ് സ്‌ക്വാഡിന്റെ പ്രത്യേകത. താരത്തിന്റെ കോവിഡ് പരിശോധനഫലം ഇതുവരെ നെഗറ്റീവ് ആവാത്തതിനാലാണ് താരത്തിന് സ്‌ക്വാഡിൽ ഇടം പിടിക്കാൻ കഴിയാതെ പോയത്. മറ്റു സൂപ്പർ താരങ്ങൾ എല്ലാം തന്നെ ടീമിലുണ്ട്. സുവാരസിന് കളിക്കാനാവുമെന്ന് തുടക്കത്തിൽ സിമിയോണി അറിയിച്ചിരുന്നുവെങ്കിലും പിന്നീട് സ്‌ക്വാഡ് വന്നപ്പോൾ താരത്തിന് ഇടമില്ലായിരുന്നു.എന്നാൽ താരത്തെ കളിപ്പിക്കാനുള്ള ശ്രമത്തിലാണ് സിമിയോണി. ഇന്നത്തെ പരിശോധനഫലം നെഗറ്റീവ് ആയാൽ താരത്തെ കളിപ്പിച്ചേക്കും എന്നാണ് സിമിയോണി അറിയിച്ചത്. കൂടാതെ ഡിയഗോ കോസ്റ്റയും ടീമിൽ ഇല്ല. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-നാണ് അത്‌ലെറ്റിക്കോ മാഡ്രിഡ്‌ ബയേണിനെ നേരിടുന്നത്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക്‌ ബയേൺ വിജയിച്ചിരുന്നു. അതേസമയം നിലവിൽ ലാലിഗയിൽ സ്ഥിരതയാർന്ന പ്രകടനമാണ് അത്‌ലെറ്റിക്കോ കാഴ്ച്ചവെക്കുന്നത്.

അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ സ്‌ക്വാഡ് താഴെ നൽകുന്നു..

ഗോൾകീപ്പർമാർ : ഗ്രാബിച്ച്, ഒബ്ലക്ക്, സാൻ റോമൻ.

പ്രതിരോധനിരക്കാർ : ജിമിനെസ്, റെനാൻ ലോദി, സാവിച്ച്, ഫെലിപ്പെ, ഹെർമോസോ, ട്രിപ്പിയർ

മധ്യനിരക്കാർ : കോകെ, സോൾ, ലെമാർ, ലോറെന്റെ, ഹെരേര, വിറ്റോളോ, കരാസ്ക്കോ, ജർമ്മൻ വി, സനാബ്രിയ.

മുന്നേറ്റനിരക്കാർ : ഹാവോ ഫെലിക്സ്, കൊറേയ, സപ്പോൻജിക്, കമെല്ലോ

Leave a Reply

Your email address will not be published. Required fields are marked *