സുവാരസിനെയും റിവാൾഡോയെയും മറികടന്ന് റെക്കോർഡിട്ട് ഹാലന്റ്!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻ വിജയം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത 5 ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റി എഫ്സി കോപൻഹേഗനെ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർതാരം ഏർലിങ് ഹാലന്റ് ഇരട്ട ഗോളുകൾ നേടിയപ്പോൾ മഹ്റസ്,ജൂലിയൻ ആൽവരസ് എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.ഒരു ഗോൾ സെൽഫ് ഗോളുമായിരുന്നു.
ഈ സീസണിലെ തന്റെ അത്യുജ്ജ്വല പ്രകടനം എർലിംഗ് ഹാലന്റ് തുടർന്ന് കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഇപ്പോൾ തന്നെ 19 ഗോളുകൾ ഹാലന്റ് നേടിക്കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിൽ അഞ്ച് ഗോളുകൾ നേടിയ ഹാലന്റ് തന്നെയാണ് ടോപ് സ്കോററായി കൊണ്ട് നിലകൊള്ളുന്നത്.
അത് മാത്രമല്ല, പുതിയ ഒരു റെക്കോർഡ് കൂടി ഇപ്പോൾ ഹാലന്റ് കുറിച്ചിട്ടുണ്ട്. അതായത് ആകെ കളിച്ച 22 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് 28 ഗോളുകളാണ് ഇതുവരെ ഹാലന്റ്.യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇതുവരെ ഇത്രയും വേഗത്തിൽ 28 ഗോളുകൾ പൂർത്തിയാക്കിയിട്ടുള്ള താരങ്ങൾ ആരുമില്ല. അതിവേഗമാണ് ഇപ്പോൾ ഹാലന്റ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.
ℹ️ Champions League goals:
— UEFA Champions League (@ChampionsLeague) October 5, 2022
⚽️2⃣8⃣ Erling Haaland
⚽️2⃣7⃣ Rivaldo
⚽️2⃣7⃣ Luis Suárez #UCL pic.twitter.com/SbCtq8AwIi
അതേസമയം 28 ഗോളുകൾ ചാമ്പ്യൻസ് ലീഗിൽ പൂർത്തിയാക്കിയതോടുകൂടി ചില സുപ്രധാന താരങ്ങളെ മറികടക്കാൻ ഇപ്പോൾ ഹാലന്റിന് സാധിച്ചിട്ടുണ്ട്. എഫ്സി ബാഴ്സലോണയുടെ സൂപ്പർതാരമായിരുന്നു ലൂയിസ് സുവാരസിനെയും അതുപോലെതന്നെ ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോയെയും ഇപ്പോൾ ഹാലന്റ് മറികടന്നിട്ടുണ്ട്. ഇരുവരും ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ 27 ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്.
ഏതായാലും ഹാലന്റിന്റെ കുതിപ്പ് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇനി മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ അടുത്ത മത്സരം പ്രീമിയർ ലീഗിൽ സതാംപ്റ്റണെതിരെയാണ് കളിക്കുക.