സിറ്റി Vs മാഡ്രിഡ്,ഫേവറേറ്റുകൾ ആര്? ഫൈനലിന് സമാനമെന്ന് ദ്രോഗ്ബ!
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒരു കിടിലൻ മത്സരം ആരാധകരെ കാത്തിരിക്കുന്നുണ്ട്.നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ കരുത്തരായ റയൽ മാഡ്രിഡാണ്. വരുന്ന ചൊവ്വാഴ്ച രാത്രിയാണ് ആദ്യ പാദ മത്സരം നടക്കുക.കഴിഞ്ഞ തവണ രണ്ട് ടീമുകളും സെമിയിൽ ഏറ്റുമുട്ടിയപ്പോൾ തകർപ്പൻ വിജയം നേടിയത് മാഞ്ചസ്റ്റർ സിറ്റിയായിരുന്നു.
അതിന് പ്രതികാരം വീട്ടാനുള്ള ഒരു അവസരമാണ് ഇപ്പോൾ റയൽ മാഡ്രിഡിന് കൈവന്നിരിക്കുന്നത്.ഒരു കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈ മത്സരത്തിൽ ഫേവറേറ്റുകൾ ഇല്ല എന്നുള്ള ചെൽസി ഇതിഹാസമായ ദിദിയർ ദ്രോഗ്ബ പറഞ്ഞിട്ടുണ്ട്. മത്സരം ഒരു ഫൈനലിന് സമാനമാണെന്നും ഇദ്ദേഹം വ്യക്തമാക്കി.ദ്രോഗ്ബയുടെ വാക്കുകൾ ഇങ്ങനെയാണ്.
Defenders were terrified of Didier Drogba!!! pic.twitter.com/NR2SZ6pWDd
— Frank Khalid OBE (@FrankKhalidUK) March 28, 2024
“ഇതിൽ ഫേവറേറ്റുകൾ ആരാണ് എന്ന് തിരഞ്ഞെടുക്കുക വളരെ ബുദ്ധിമുട്ടാണ്.കാരണം ഈ ടൂർണ്ണമെന്റ് വളരെയധികം ഓപ്പൺ ആണ്. റയൽ മാഡ്രിഡും സിറ്റിയും തമ്മിലുള്ള മത്സരം ഏറെക്കുറെ ഒരു ഫൈനൽ പോലെയാണ്.തീർച്ചയായും മത്സരത്തിൽ സർപ്രൈസുകൾ ഉണ്ടാകും. ഉറപ്പുള്ള ഒരു കാര്യം എന്തെന്നാൽ നമുക്ക് ഒരു കിടിലൻ മത്സരം കാണാൻ സാധിക്കും എന്നതാണ് “ഇതാണ് ദ്രോഗ്ബ പറഞ്ഞിട്ടുള്ളത്
രണ്ട് ടീമുകളും ഇപ്പോൾ മികച്ച പ്രകടനം നടത്തി കൊണ്ടാണ് ഈ മത്സരത്തിനു വരുന്നത്. എന്നാൽ ഏകദേശം 9 ദിവസത്തോളം വിശ്രമം ലഭിച്ചുകൊണ്ടാണ് റയൽ മാഡ്രിഡ് വരുന്നത്. പക്ഷേ മാഞ്ചസ്റ്റർ സിറ്റിക്ക് ഈ 9 ദിവസത്തിനുള്ളിൽ രണ്ട് മത്സരങ്ങൾ കളിക്കേണ്ടി വരുന്നുണ്ട്. അത് തങ്ങൾക്ക് തിരിച്ചടിയാകുമെന്ന് സിറ്റി പരിശീലകൻ പറഞ്ഞിരുന്നു.