സിറ്റിയെ മറികടക്കാനാവാതെ ബയേൺ പുറത്ത്,സെമിയിൽ കാത്തിരിക്കുന്നത് ഡെർബിയും.
ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും ബയേണും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സമനിലയിൽ പിരിഞ്ഞു. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ടാണ് സമനില പാലിച്ചിട്ടുള്ളത്. ഇതോടുകൂടി രണ്ട് പാദങ്ങളിലുമായി 4-1 ന്റെ വിജയം നേടിയ മാഞ്ചസ്റ്റർ സിറ്റി സെമി ഫൈനലിലേക്ക് യോഗ്യത ഉറപ്പിക്കുകയും ചെയ്തു.
ബയേണിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ 37ആം മിനിറ്റിൽ ലീഡ് എടുക്കാൻ സിറ്റിക്ക് പെനാൽറ്റിയിലൂടെ അവസരം ലഭിക്കുകയായിരുന്നു. എന്നാൽ സൂപ്പർ താരം ഏർലിംഗ് ഹാലന്റ് പെനാൽറ്റി പാഴാക്കിക്കളഞ്ഞു. പക്ഷേ രണ്ടാം പകുതിയിൽ അതിന് പ്രായശ്ചിത്തം ചെയ്യാൻ ഹാലന്റിന് സാധിച്ചു.57ആം മിനുട്ടിൽ ഡി ബ്രൂയിനയുടെ അസിസ്റ്റിൽ നിന്ന് ഹാലന്റ് തന്നെ ഗോൾ നേടുകയായിരുന്നു. പിന്നീട് 83ആം മിനുട്ടിൽ കിമ്മിച്ച് പെനാൽറ്റിയിലൂടെ ഗോൾ നേടിയതോടുകൂടി മത്സരം സമനിലയിൽ അവസാനിച്ചു.
Semis here we come! 💙 thanks to all our travelling fans for the support #mancity #UCL pic.twitter.com/fEWuvvAj3C
— Erling Haaland (@ErlingHaaland) April 19, 2023
മറ്റൊരു മത്സരത്തിൽ ഇന്റർ മിലാനും ബെൻഫിക്കയും 3-3 എന്ന സ്കോറിലാണ് രണ്ടാം പാദം അവസാനിപ്പിച്ചത്.പക്ഷെ ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബെൻഫിക്കയെ ഇന്റർ പരാജയപ്പെടുത്തിയിരുന്നു.ആകെ 5-3 ന്റെ വിജയം നേടിയ ഇന്റർ മിലാൻ സെമിയിലേക്ക് യോഗ്യത കരസ്ഥമാക്കുകയും ചെയ്തു.
ഇതോടുകൂടി സെമിഫൈനൽ ലൈനപ്പ് പൂർത്തിയായിട്ടുണ്ട്. ഒരിക്കൽക്കൂടി റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ആണ് നേർക്കുനേർ. അതേസമയം മറുഭാഗത്ത് മിലാൻ ഡർബിയാണ് അരങ്ങേറുന്നത്.ഇന്റർ മിലാനും Ac മിലാനും തമ്മിലാണ് ഏറ്റുമുട്ടുക.