സിറ്റിയെ കീഴടക്കാൻ റയലിന് കഴിയുമെന്ന് തോന്നുന്നില്ലെന്ന് മുൻ റയൽ പരിശീലകൻ !
സെർജിയോ റാമോസിനെ കൂടാതെ ഇറങ്ങുന്ന റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെ മറികടക്കുമെന്ന് തോന്നുന്നില്ലെന്ന് മുൻ റയൽ പരിശീലകൻ ഫാബിയോ കാപ്പെല്ലോ. കഴിഞ്ഞ ദിവസം ലോറേസ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് റയൽ-സിറ്റി മത്സരത്തെ കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞത്. തന്റെ കണക്കുക്കൂട്ടലിൽ റയൽ മാഡ്രിഡ് സിറ്റിയോട് കീഴടങ്ങുമെന്നാണ് കരുതുന്നതെന്നാണ് അദ്ദേഹം അറിയിച്ചത്. സെർജിയോ റാമോസിന്റെ അഭാവത്തിൽ റയൽ വളരെ ബുദ്ധിമുട്ടുമെന്നും അദ്ദേഹം അറിയിച്ചു. എന്നിരുന്നാലും വലിയ മത്സരങ്ങളിൽ വിജയിക്കാനുള്ള സാധ്യത റയലിന് ഉണ്ടെന്നും സമ്മർദ്ദഘട്ടങ്ങൾ സാധാരണഗതിയിൽ അവർക്ക് സഹായകരമാവുകയാണ് ചെയ്യാറുള്ളത് എന്നാണ് അദ്ദേഹം അറിയിച്ചത്.
Fabio Capello: Real Madrid will struggle to keep out Manchester City without Sergio Ramos https://t.co/QDG3bzHwbw
— Nigeria Newsdesk (@NigeriaNewsdesk) August 6, 2020
” റയൽ മാഡ്രിഡിന് വിജയിക്കാൻ കഴിയുമോ? തീർച്ചയായും അതിനുള്ള സാധ്യതകൾ അവശേഷിക്കുന്നുണ്ട്. സമ്മർദ്ദഘട്ടങ്ങൾ റയലിനെ സഹായിക്കുകയാണ് ചെയ്യാറുള്ളത്. ലാലിഗ കിരീടം വളരെ തന്ത്രപൂർവ്വമായാണ് ചൂടിയത്. പക്ഷെ അവരുടെ പ്രധാനപ്രശ്നം എന്തെന്നാൽ സെർജിയോ റാമോസിന്റെ അഭാവമാണ്. അദ്ദേഹമില്ലാതെ കളിക്കുന്ന എന്നത് റയലിനെ സംബന്ധിച്ചെടുത്തോളം വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരിക്കും. ഡ്രസിങ് റൂമിലും കളത്തിനകത്തും അദ്ദേഹം ഒരു യഥാർത്ഥ നായകനാണ്. താരത്തിന്റെ വ്യക്തിത്വവും സാന്നിധ്യവും ഓരോ താരത്തെയും സ്വാധീനിക്കുന്ന ഒന്നായിരുന്നു. രണ്ട് പരിശീലകരും ഒരുപോലെയാണ്. രണ്ട് പേർക്കും എന്താണ് ആവിശ്യമെന്നത് മനസ്സിലാക്കാൻ അവരവരുടെ താരങ്ങൾ ശ്രമിക്കുന്നുണ്ട്. സിറ്റിയെ പ്രതിരോധിക്കുക എന്നത് റയലിന് വെല്ലുവിളി ഉയർത്തുന്ന ഒന്നായിരിക്കും. അതിനാൽ തന്നെ എന്റെ അഭിപ്രായത്തിൽ മാഞ്ചസ്റ്റർ സിറ്റി വിജയിക്കാനാണ് സാധ്യത. റാമോസില്ലാതെ സിറ്റിയെ പ്രതിരോധിക്കുന്നത് റയലിന് വലിയ തലവേദന ആവും ” കാപ്പെല്ലോ പറഞ്ഞു.
Fabio Capello: "I prefer Man City, because without Ramos it will be difficult for Real. It's possible because, for Real Madrid, it's normal to play this kind of game. The pressure will help Real Madrid. They finished the Liga season brilliantly and they won the title."
— M•A•J (@Ultra_Suristic) August 6, 2020