സിമയോണി പിഎസ്ജിയുടെ പരിശീലകനാവുമോ? അത്ലറ്റിക്കോ പ്രസിഡന്റ്‌ പറയുന്നു!

അത്ലറ്റിക്കോ മാഡ്രിഡിന്റെ അർജന്റൈൻ പരിശീലകനായ ഡിയഗോ സിമയോണിയെ ചുറ്റിപറ്റി ചില ട്രാൻസ്ഫർ റൂമറുകൾ ഈയിടെ പ്രചരിച്ചിരുന്നു.അതായത് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ഒരു പുതിയ പരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. ആ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേരുകളിലൊന്ന് ഡിയഗോ സിമയോണിയുടേതാണ് എന്നായിരുന്നു വാർത്തകൾ. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയായിരരുന്നു ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്.

ഇപ്പോഴിതാ ഈയൊരു റൂമറിനോട് അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രസിഡന്റായ എൻറിക്വ സെറെസോ പ്രതികരിച്ചിട്ടുണ്ട്. അതായത് നുണയാണെങ്കിൽ പോലും നിങ്ങൾ എന്തെങ്കിലുമൊക്കെ സംസാരിച്ചു കൊണ്ടിരിക്കാൻ ഇഷ്ടപ്പെടുന്നു എന്നാണ് ഇതേക്കുറിച്ച് മാധ്യമങ്ങളോട് അത്ലറ്റിക്കോ പ്രസിഡന്റ് പറഞ്ഞത്.സിമയോണി പിഎസ്ജിയിലേക്ക് എത്തില്ല എന്ന് തന്നെയാണ് ഇദ്ദേഹം പറഞ്ഞു വെക്കുന്നത്.സെറേസോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” സിമയോണി പിഎസ്ജിയിലേക്ക് എത്തുമോ എന്നുള്ളതാണോ നിങ്ങൾക്ക് അറിയേണ്ടത്? നിങ്ങൾക്ക് എപ്പോഴും എന്തിനെ കുറച്ചെങ്കിലും സംസാരിച്ചു കൊണ്ടിരിക്കണം, അല്ലാത്തപക്ഷം നിങ്ങൾ വീട്ടിലിരിക്കേണ്ടി വരുമല്ലോ.നുണയാണെങ്കിൽ പോലും നിങ്ങൾ എപ്പോഴും എന്തിനെ കുറിച്ചെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും. നിങ്ങൾക്ക് അവർ നാലുവർഷത്തെ ജോലിയാണല്ലോ തന്നിട്ടുള്ളത് ” ഇതാണ് അത്ലറ്റിക്കോയുടെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്താൻ സിമയോണി ക്കും സംഘത്തിനും സാധിച്ചിരുന്നു.ഇതോടെ അത്ലറ്റികോ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിലാണ് പ്രവേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *