സഹതാരമല്ലേ? ബെല്ലിങ്ങ്ഹാം കെയ്നിനോട് ചെയ്തത് അപമര്യാദ:സട്ടൻ

ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ സെമിഫൈനൽ പോരാട്ടത്തിൽ ബയേണും റയൽ മാഡ്രിഡും സമനിലയിൽ പിരിയുകയാണ് ചെയ്തത്.ബയേണിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിൽ ബയേണിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഹാരി കെയ്ൻ ഗോളാക്കി മാറ്റിയിരുന്നു. എന്നാൽ ഈ പെനാൽറ്റി എടുക്കുന്നതിനു മുൻപേ റയൽ സൂപ്പർ താരമായ ബെല്ലിങ്ങ്ഹാം കെയ്നിനെ പ്രകോപിപ്പിച്ചുകൊണ്ട് ശ്രദ്ധ തെറ്റിക്കാൻ ശ്രമിച്ചിരുന്നു.

ഇംഗ്ലണ്ടിന്റെ ദേശീയ ടീമിൽ ഒരുമിച്ച് കളിക്കുന്നവരാണ് കെയ്നും ബെല്ലിങ്ങ്ഹാമും.ബെല്ലിങ്ങ്ഹാം ചെയ്തത് ശരിയായില്ല എന്നുള്ള വിമർശനത്തിന് ഉയർന്നിരുന്നു.മുൻ ഇംഗ്ലീഷ് താരമായ ക്രിസ് സട്ടൻ ഇതേ അഭിപ്രായം തന്നെയാണ് പങ്കുവെച്ചിട്ടുള്ളത്. ബഹുമാനമില്ലാത്ത പ്രവർത്തിയാണ് ബെല്ലിങ്ങ്ഹാമിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്നാണ് സട്ടൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ അത്ഭുതപ്പെട്ടുപോയി.അത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നുള്ളത് വിഷയമല്ല. എന്റെ അഭിപ്രായത്തിൽ അത് തികച്ചും ബഹുമാനമില്ലാത്ത ഒരു പ്രവർത്തിയാണ്. വരുന്ന യൂറോ കപ്പിൽ ഒരുമിച്ച് കളിക്കേണ്ടവരാണ് രണ്ടുപേരും.ബെല്ലിങ്ങ്ഹാം എന്തിനാണ് ശ്രമിച്ചത് എന്നത് എനിക്ക് മനസ്സിലാവും. പക്ഷേ അത് വിചിത്രമായ ഒരു പ്രവർത്തിയായിരുന്നു. കരിയറിൽ മികച്ച സ്റ്റാർട്ട് ലഭിച്ച താരമാണ് ബെല്ലിങ്ങ്ഹാം. പക്ഷേ ഇത്തരം കാര്യങ്ങൾ അതിനെ കളങ്കപ്പെടുത്തും ” ഇതാണ് സട്ടൻ പറഞ്ഞിട്ടുള്ളത്.

ഇനി രണ്ടാം പാദ മത്സരം റയൽ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് നടക്കുക. വരുന്ന ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് മത്സരം അരങ്ങേറുക. സ്വന്തം മൈതാനത്താണ് കളിക്കുന്നത് എന്നത് റയലിന് ഒരല്പം മുൻതൂക്കം നൽകുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *