സമ്മർദ്ദമാർക്ക്? പിഎസ്ജിക്കോ റയലിനോ? മോഡ്രിച്ച് പറയുന്നു!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയും റയലും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് റയലിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ചാണ് ഈ മത്സരം അരങ്ങേറുക.ആദ്യപാദത്തിൽ പിഎസ്ജി നേടിയ ഒരു ഗോളിന്റെ വിജയം അവർക്ക് ആത്മവിശ്വാസം പകരുന്ന ഒന്നാണ്.

ഏതായാലും ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ റയലിനെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുത്തിരുന്നത് സൂപ്പർതാരമായ ലുക്കാ മോഡ്രിച്ചാണ്. നിരവധി കാര്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. മത്സരത്തിൽ ഇരുടീമുകൾക്കും ഒരുപോലെ സമ്മർദ്ദമുണ്ടെന്നാണ് മോഡ്രിച്ച് അഭിപ്രായപ്പെട്ടത്.അതിനുള്ള കാരണവും അദ്ദേഹം വിവരിക്കുന്നുണ്ട്.മോഡ്രിച്ചിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” രണ്ട് ടീമുകൾക്കും സമ്മർദ്ദം ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. കാരണം രണ്ട് ടീമുകളും മുന്നോട്ടുപോവാൻ ആഗ്രഹിക്കുന്നു. ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ വേണ്ടി അവർ സർവ്വതും ചെയ്യും. കാരണം അവർ ഇതുവരെ അത് നേടിയിട്ടില്ല. അതിനർത്ഥം ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നുള്ളത് എത്രത്തോളം ബുദ്ധിമുട്ടാണ് എന്നുള്ളതാണ്. അതേസമയം ഞങ്ങൾ അഞ്ചു വർഷത്തിനിടെ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിരുന്നു. അപ്പോൾ നിങ്ങൾക്ക് തോന്നും അത് ഈസിയാണെന്ന്. എന്നാൽ അങ്ങനെയല്ല. ഞങ്ങൾക്ക് രണ്ട് ടീമിനും ഒരുപോലെ സമ്മർദ്ദമുണ്ട്. രണ്ടും മികച്ച ടീമുകളാണ്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ് ഞങ്ങൾ. അതുകൊണ്ടാണ് ഞങ്ങൾക്ക് സമ്മർദ്ദമുണ്ടാവുന്നത് ” ഇതാണ് മോഡ്രിച്ച് പറഞ്ഞിട്ടുള്ളത്.

ആദ്യപാദത്തിൽ സ്വന്തം മൈതാനത്തായിരുന്നു പിഎസ്ജി വിജയം സ്വന്തമാക്കിയിരുന്നത്.കിലിയൻ എംബപ്പേയായിരുന്നു അന്ന് പിഎസ്ജിയുടെ വിജയഗോൾ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *