ശരിയായ വഴിയിൽ,പിഎസ്ജിക്ക് UCL നേടാൻ കഴിയുമെന്ന് പ്രതീക്ഷ :മെസ്സി
കന്നി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ടുള്ള ഒരു യാത്രയാണ് നിലവിൽ പിഎസ്ജി നടത്തുന്നത്.പ്രീ ക്വാർട്ടറിലെ ആദ്യപാദ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് റയലിനെ കീഴടക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.രണ്ടാം പാദം കൂടി അതിജീവിക്കാനായാൽ പിഎസ്ജിക്ക് ക്വാർട്ടർ ഉറപ്പിക്കാം.
ഏതായാലും സൂപ്പർതാരമായ ലയണൽ മെസ്സി ചാമ്പ്യൻസ് ലീഗിന്റെ കാര്യത്തിൽ ഇത്തവണ വലിയ പ്രതീക്ഷയിലാണ്.ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കുള്ള ശരിയായ പാതയലാണ് നിലവിൽ പിഎസ്ജിയുള്ളത് എന്നാണ് മെസ്സി പറഞ്ഞിരിക്കുന്നത്.എന്നാൽ കിരീടം നേടുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ല എന്നും മെസ്സി സഹതാരങ്ങളെ ഓർമ്മിപ്പിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസം ക്ലബ്ബിന്റെ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മെസ്സിയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 18, 2022
” ചാംപ്യൻസ് ലീഗ് കിരീടം നേടുക എന്നുള്ളത് സങ്കീർണ്ണമായ ഒരു കാര്യമാണ്.കാരണം ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകൾ മാറ്റുരക്കുന്ന ഒരു കോമ്പിറ്റീഷനാണിത്. ചാമ്പ്യൻസ് ലീഗിൽ ചെറിയ ഒരു മിസ്റ്റേക്കിന് പോലും നിങ്ങളെ പുറത്താക്കാൻ സാധിക്കും.ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ആവശ്യമായ ഒരു ടീം ഞങ്ങൾക്കുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.അതിന് സാധിക്കുമെന്ന് തന്നെയാണ് ഞങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നത്. പക്ഷേ കാര്യങ്ങളെ പതിയെ പതിയെ മുന്നോട്ടു കൊണ്ടു പോകേണ്ടിയിരിക്കുന്നു.ഞാൻ വീണ്ടും ആവർത്തിക്കുകയാണ്, ചാംപ്യൻസ് ലീഗ് കിരീടം നേടുക എന്നുള്ളത് ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്.എപ്പോഴും മികച്ച ടീം തന്നെ കിരീടം നേടണമെന്നില്ല.എപ്പോഴും നന്നായി ശ്രദ്ധ ചെലുത്തണം.ഏറ്റവും ശക്തമായ ടീമായി മാറുന്നതിനെ കുറിച്ചാണ് എപ്പോഴും ചിന്തിക്കേണ്ടത്. അവസാനത്തിൽ കരുത്തരായ ടീമിന് അവരുടെ ലക്ഷ്യങ്ങൾ നേടാൻ സാധിക്കും. ഞങ്ങളിപ്പോൾ ശരിയായ വഴിയിലാണ് നിലവിലുള്ളത്.മികച്ച ടീമായി മാറാനുള്ള ശ്രമമാണ് ഇപ്പോഴും ” ഇതാണ് മെസ്സി പറഞ്ഞിരിക്കുന്നത്.
ഈ വരുന്ന മാർച്ച് ഒമ്പതാം തീയതിയാണ് പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദം നടക്കുക.റയലിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ചാണ് ഈയൊരു പോരാട്ടം അരങ്ങേറുക.