വേൾഡ് സ്റ്റാറാണെങ്കിലും ഡിഫൻഡ് ചെയ്തിരിക്കണം:എംബപ്പേക്ക് മുന്നറിയിപ്പുമായി എൻറിക്കെ

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ പിഎസ്ജി കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ബൊറൂസിയ ഡോർട്മുണ്ടാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക.ആദ്യപാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതിനാൽ ഇന്നത്തെ മത്സരത്തിൽ പിഎസ്ജിക്ക് വിജയം അനിവാര്യമാണ്.

ആദ്യപാദത്തിൽ സൂപ്പർ താരം കിലിയൻ എംബപ്പേക്ക് പ്രത്യേകിച്ചൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.എന്നാൽ ഇന്നത്തെ മത്സരത്തിനു മുന്നോടിയായി ചില കാര്യങ്ങൾ പിഎസ്ജിയുടെ പരിശീലകനായ ലൂയിസ് എൻറിക്കെ പറഞ്ഞിട്ടുണ്ട്. വേൾഡ് സ്റ്റാറാണെങ്കിൽ പോലും ഡിഫന്റ് ചെയ്യേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.എംബപ്പേയെ ലക്ഷ്യം വെച്ചുകൊണ്ടാണ് എൻറിക്കെ ഇക്കാര്യം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മത്സരത്തിൽ ഒരു ടീം എന്ന നിലയിൽ ഞങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്.ഡിഫൻസിനെ സഹായിക്കാൻ അറ്റാക്കേഴ്സിനോട് ഞങ്ങൾ പറഞ്ഞിട്ടുണ്ട്.എല്ലാവരും അവരുടേതായ ഭാഗം ഭംഗിയാക്കണം. വേൾഡ് സ്റ്റാർ താരങ്ങൾ പോലും ഡിഫൻസിനെ സഹായിക്കേണ്ടതുണ്ട്.എനിക്ക് ആകെ ഒരു ഫ്രഞ്ച് വാക്ക് മാത്രമാണ് അറിയുക. ഞങ്ങൾ വിജയിക്കാൻ പോകുന്നു എന്നാണ് ആ വാക്കിനർത്ഥം.ഞങ്ങൾ മികച്ച ഒരു മാനസികാവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്.ഞങ്ങൾ എപ്പോഴും റെഡിയാണ്.ഞങ്ങളെ ഒന്നും തന്നെ ബാധിച്ചിട്ടില്ല.ഒരു മികച്ച റിസൾട്ട് ഉണ്ടാക്കിയെടുക്കാനാണ് ഞങ്ങൾ ശ്രമിക്കുക ” ഇതാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്.

സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തിൽ വിജയം നേടാൻ കഴിയും എന്നുള്ള ഒരു ആത്മവിശ്വാസത്തിലാണ് പിഎസ്ജി ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ ബാഴ്സക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിക്കൊണ്ടായിരുന്നു പിഎസ്ജി സെമിയിൽ പ്രവേശിച്ചത്. അത് ഇവിടെയും ആവർത്തിക്കാൻ കഴിയും എന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് പിഎസ്ജിയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *