വേൾഡ് കപ്പ് യുവേഫ ചാമ്പ്യൻസ് ലീഗിന് എങ്ങനെ ബാധിക്കുന്നു? അറിയേണ്ടതെല്ലാം!
ഫുട്ബോൾ ചരിത്രത്തിൽ ഇതാദ്യമായി കൊണ്ടാണ് ഒരു ഫിഫ വേൾഡ് കപ്പ് സീസണിന്റെ മധ്യത്തിൽ നടത്തപ്പെടുന്നത്. ഈ വർഷം നടക്കുന്ന ഖത്തർ വേൾഡ് കപ്പ് നവംബർ-ഡിസംബർ മാസത്തിലാണ് നടക്കുന്നത്. സാധാരണ ഗതിയിൽ ജൂൺ-ജൂലൈ മാസങ്ങളിലാണ് നടത്തപ്പെടാറുള്ളത്. പക്ഷേ കൂടുതൽ അനുയോജ്യമായ കാലാവസ്ഥ ലഭിക്കാൻ വേണ്ടിയാണ് ഇത്തവണ ഫിഫ സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുള്ളത്.
ഏതായാലും ഖത്തർ വേൾഡ് കപ്പ് സീസണിന്റെ മധ്യത്തിൽ നടക്കുന്നതിനാൽ ചാമ്പ്യൻസ് ലീഗിന്റെ കാര്യത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നിട്ടുണ്ട്. വേൾഡ് കപ്പ് കാരണമായി ചാമ്പ്യൻസ് ലീഗിന്റെ ഷെഡ്യൂളുകളിൽ ഇത്തവണ ചില മാറ്റങ്ങളുണ്ട്.അത് എന്തൊക്കെയാണ് എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം.
സാധാരണഗതിയിൽ സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആരംഭിക്കാറുള്ളത്. എന്നാൽ ഇത്തവണ ഒരു ആഴ്ച നേരത്തെയാണ് ആരംഭിച്ചിട്ടുള്ളത്. സെപ്റ്റംബർ ആറാം തീയതിയാണ് ചാമ്പ്യൻസ് ലീഗിന് തുടക്കമായിട്ടുള്ളത്.
സാധാരണ രൂപത്തിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ ഡിസംബർ മാസത്തിന്റെ ആദ്യ ആഴ്ചയിലാണ് നടക്കാറുള്ളത്. എന്നാൽ ഇത്തവണ ഒരു മാസം മുന്നേയാണ് നടക്കുക. അതായത് ഈ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം നവംബർ രണ്ടാം തിയ്യതിയാണ്. നവംബർ ഏഴാം തീയതിയാണ് ഇത്തവണത്തെ പ്രീക്വാർട്ടർ നറുക്കെടുപ്പ് നടക്കുക.
— Murshid Ramankulam (@Mohamme71783726) September 6, 2022
എന്നാൽ വേൾഡ് കപ്പിന് ശേഷം പ്രീ ക്വാർട്ടർ മത്സരങ്ങൾ സാധാരണ രൂപത്തിൽ തന്നെയാണ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നടക്കുക. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ, സെമി ഫൈനൽ മത്സരങ്ങൾ എന്നിവ ഒരാഴ്ച്ച വൈകി കൊണ്ടാണ് നടക്കുക.കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം മെയ് 28ആം തീയതിയായിരുന്നു നടന്നിരുന്നത്.ഇത്തവണ കലാശ പോരാട്ടം ഒരല്പം വൈകും. ജൂൺ പത്താം തീയതിയാണ് ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം നടക്കുക. ഇങ്ങനെയൊക്കെയാണ് വേൾഡ് കപ്പ് ചാമ്പ്യൻസ് ലീഗിനെ ബാധിക്കുക.
തുടർച്ചയായ മത്സരങ്ങളാണ് ഈ സീസണിൽ ഉടനീളം ഫുട്ബോൾ ലോകത്തെ സൂപ്പർതാരങ്ങൾക്ക് കളിക്കേണ്ടി വരുന്നത്. ഇത് താരങ്ങളുടെ ഫോമിനേയും ഫിറ്റ്നസിനെയും ബാധിക്കും എന്നുള്ള ആശങ്കയും ആരാധകർക്കിടയിൽ നിലനിൽക്കുന്നുണ്ട്.