വീണ്ടും 5 ഗോൾ വിജയവുമായി ബാഴ്സ,അർജന്റൈൻ സൂപ്പർതാരത്തിന്റെ മികവിൽ തകർപ്പൻ വിജയവുമായി സിറ്റി.
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിട്ടുണ്ട്. എതിരില്ലാത്ത 5 ഗോളുകൾക്കാണ് ബെൽജിയൻ ക്ലബ്ബായ റോയൽ ആന്റ് വെർപ്പിനെ അവർ പരാജയപ്പെടുത്തിയത്. പോർച്ചുഗീസ് സൂപ്പർതാരമായ ഫെലിക്സ് ഈ മത്സരത്തിലും തിളങ്ങുകയായിരുന്നു. രണ്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് മത്സരത്തിൽ താരം നേടിയത്.
കൂടാതെ ലെവന്റോസ്ക്കി,ഗാവി എന്നിവർ ഓരോ ഗോളുകൾ വീതം നേടിയിട്ടുണ്ട്.ഒരു ഗോൾ ഓൺ ഗോൾ ആയിരുന്നു. കഴിഞ്ഞ ലാലിഗ മത്സരത്തിലും ഇതേ സ്കോറിനായിരുന്നു ബാഴ്സ റയൽ ബെറ്റിസിനെ പരാജയപ്പെടുത്തിയത്. അതേസമയം ഇന്നലത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജിയും വിജയിച്ചിട്ടുണ്ട്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബൊറൂസിയയെ പിഎസ്ജി പരാജയപ്പെടുത്തിയത്.
Barcelona have scored 𝐞𝐢𝐠𝐡𝐭 goals in their last 87 minutes of football 🧑🍳 pic.twitter.com/SzeXMCyLHT
— B/R Football (@brfootball) September 19, 2023
എംബപ്പേ,ഹക്കീമി എന്നിവരാണ് വല കുലുക്കിയത്.മാഞ്ചസ്റ്റർ സിറ്റിയും ഇന്നലത്തെ മത്സരത്തിൽ വിജയം. ഒരു ഗോളിന് പിറകിൽ നിന്ന് ശേഷമാണ് റെഡ് സ്റ്റാറിനെ അവർ തോൽപ്പിച്ചത്.അർജന്റൈൻ സൂപ്പർതാരമായ ഹൂലിയൻ ആൽവരസിന്റെ മികവിലാണ് സിറ്റി ഈ വിജയം നേടിയത്.അദ്ദേഹം രണ്ട് ഗോളുകൾ നേടുകയായിരുന്നു.ശേഷിച്ച ഗോൾ റോഡ്രി നേടി.3-1നായിരുന്നു സിറ്റിയുടെ വിജയം.
AFC ചാമ്പ്യൻസ് ലീഗിൽ അൽ നസ്റും വിജയം സ്വന്തമാക്കിയിട്ടുണ്ട്.ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇറാനിയൻ ക്ലബ്ബിനെ അവർ തോൽപ്പിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ കളിച്ചിരുന്നുവെങ്കിലും ഗോളോ അസിസ്റ്റോ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.