വീണ്ടും ക്രിസ്റ്റ്യാനോ രക്ഷകൻ, ഉജ്ജ്വല തിരിച്ചുവരവിലൂടെ ജയം സ്വന്തമാക്കി യുണൈറ്റഡ്!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവേശ വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് അറ്റലാന്റയെയാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യപകുതിയിൽ പിറകിൽ പോയ യുണൈറ്റഡ് രണ്ടാം പകുതിയിൽ അതി ശക്തമായി തിരിച്ചു വരികയായിരുന്നു. യുണൈറ്റഡിന്റെ വിജയഗോൾ ഒരിക്കൽ കൂടി ക്രിസ്റ്റ്യാനോയുടെ ബൂട്ടിൽ നിന്നായിരുന്നു പിറന്നിരുന്നത്. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമത് എത്താൻ യുണൈറ്റഡിന് സാധിച്ചു.3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം.
Number of teams Cristiano Ronaldo has scored against in the Champions League: 38
— Goal (@goal) October 20, 2021
More than any other player in #UCL history pic.twitter.com/2MqZeSAZ0z
ക്രിസ്റ്റ്യാനോ റൊണാൾഡോയെ മുൻ നിർത്തിയായിരുന്നു യുണൈറ്റഡിന്റെ ആക്രമണങ്ങൾ എല്ലാം. എന്നാൽ മത്സരത്തിന്റെ തുടക്കത്തിൽ മികച്ച പ്രകടനമാണ് അറ്റലാന്റ നടത്തിയത്. ഫലമായി 15-ആം മിനുട്ടിൽ പസലിച്ചിലൂടെയും 29-ആം മിനുട്ടിൽ ഡെമിറാലിലൂടെയും അറ്റലാന്റ ലീഡ് നേടി. ഇതോടെ ഈ ഗോളുകൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിക്കുകയായിരുന്നു.
53-ആം മിനുട്ടിലാണ് യുണൈറ്റഡ് റാഷ്ഫോർഡിലൂടെ ഒരു ഗോൾ നേടുന്നത്. ബ്രൂണോ ഫെർണാണ്ടസിന്റെ പാസായിരുന്നു റാഷ്ഫോർഡ് ഫിനിഷ് ചെയ്തത്.75-ആം മിനുട്ടിൽ ബോക്സിൽ വീണു കിട്ടിയ ബോൾ മഗ്വയ്ർ ഫിനിഷ് ചെയ്തതോടെ മത്സരം 2-2 ന്റെ സമനിലയിലായി. പിന്നീടാണ് ക്രിസ്റ്റ്യാനോയുടെ ഗോൾ പിറന്നത്. ലൂക്ക് ഷോയുടെ ക്രോസിൽ നിന്നും ഒരു കരുത്തുറ്റ ഹെഡറിലൂടെയാണ് റൊണാൾഡോ ഗോൾ നേടിയത്. ഇതോടെ യുണൈറ്റഡ് വിജയം സ്വന്തമാക്കുകയായിരുന്നു.