വിനീഷ്യസ് വരുന്നു,ആ ബാലൺ ഡി’ഓർ കൂടി പൊക്കാൻ!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന ഫൈനൽ മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപ്പിച്ചുകൊണ്ട് കിരീടം സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.വെമ്പ്ലിയിൽ വെച്ച് നടന്ന ഫൈനൽ മത്സരത്തിൽ വിനീഷ്യസ്,കാർവഹൽ എന്നിവർ നേടിയ ഗോളുകളാണ് റയൽ മാഡ്രിഡിന് വിജയം നേടിക്കൊടുത്തത്. ആദ്യ പകുതിയിൽ റയലിനെ വിറപ്പിക്കാൻ ജർമൻ ക്ലബ്ബിന് കഴിഞ്ഞിരുന്നു.പക്ഷേ രണ്ടാം പകുതിയിൽ പതിവുപോലെ റയൽ മാഡ്രിഡ് അടിച്ച് കയറി വരികയായിരുന്നു.

രണ്ടാം പകുതിയിൽ വിനീഷ്യസ് ജൂനിയർ നടത്തിയ പ്രകടനം എടുത്തു പറയേണ്ടതാണ്.എതിർ പ്രതിരോധ നിരക്ക് അദ്ദേഹം വലിയ തലവേദന സൃഷ്ടിച്ചു.റയൽ മാഡ്രിഡിന്റെ കിരീടം ഉറപ്പിച്ച രണ്ടാം ഗോൾ നേടിയത് അദ്ദേഹമാണ്.ബെല്ലിങ്ങ്ഹാം ഒരുക്കിയ അവസരം ഒരു പിഴവും കൂടാതെ വിനി ഫിനിഷ് ചെയ്യുകയായിരുന്നു.ഈ സീസണിൽ താരം നേടുന്ന 24ആം ഗോളായിരുന്നു അത്.

2022 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെതിരെ ഗോൾ നേടിയ താരമാണ് വിനീഷ്യസ്.ഇപ്പോൾ ഈ ഫൈനലിലും ഗോൾ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. കൂടാതെ എട്ട് ഡ്രിബിളുകളാണ് ഇന്നലത്തെ മത്സരത്തിൽ വിനി പൂർത്തിയാക്കിയത്. മെസ്സിക്ക് ശേഷം ആദ്യമായാണ് ഒരു താരം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇത്രയധികം ഡ്രിബിളുകൾ പൂർത്തിയാക്കുന്നത്.വിനിയെ സംബന്ധിച്ചിടത്തോളം എല്ലാംകൊണ്ടും ഒരു സുവർണ്ണ സീസണാണ് ഇത്.

അതുകൊണ്ടുതന്നെ ഇപ്പോൾ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ സാധ്യത കൽപ്പിക്കപ്പെടുന്നത് ഈ താരത്തിനാണ്.കോപ അമേരിക്ക കിരീടം ബ്രസീലിനോടൊപ്പം നേടാൻ കഴിഞ്ഞാൽ വിനിക്ക് ബാലൺഡി’ഓർ അങ്ങ് ഉറപ്പിക്കാൻ സാധിക്കും.വിനീഷ്യസ് ജൂനിയർ ഇത്തവണത്തെ ബാലൺഡി’ഓർ അർഹിക്കുന്നവന് ഇന്നലെ റയൽ മാഡ്രിഡ് പരിശീലകനായ ആഞ്ചലോട്ടി തുറന്നുപറയുകയും ചെയ്തിരുന്നു. ഒരു വലിയ ഇടവേളക്ക് ശേഷം വിനി ബ്രസീലിലേക്ക് ഈ പുരസ്കാരം കൊണ്ടുവരുമെന്നാണ് ബ്രസീലിയൻ ആരാധകർ പ്രതീക്ഷിക്കുന്നത്.2007ൽ അവസാനമായി കൊണ്ട് കക്കയാണ് ബ്രസീലിലേക്ക് ബാലൺഡി’ഓർ കൊണ്ടുവന്നിട്ടുള്ളത്.

2009 മുതൽ ബാലൺഡി’ഓർ പങ്കിടുന്നതിൽ ഒരു വ്യത്യസ്തമായ കണക്ക് കൂടിയുണ്ട്.ഒന്നുകിൽ ലയണൽ മെസ്സി നേടും,അല്ലെങ്കിൽ ഒരു റയൽ മാഡ്രിഡ് താരം നേടും. അത് വിനീഷ്യസ് ജൂനിയറിലൂടെ ആവർത്തിക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും നിലവിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ സാധ്യത വിനീഷ്യസ് ജൂനിയർ എന്ന ബ്രസീലിയൻ സൂപ്പർതാരത്തിന് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *