വല്യേട്ടനാണ്,ഒരുപക്ഷെ റാമോസിന് പാസ് നൽകിയെക്കും : മാഴ്സെലോ

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജി റയലിനെയാണ് നേരിടുക. വരുന്ന ഒമ്പതാം തീയതി രാത്രി ഇന്ത്യൻ സമയം 1:30-ന് റയലിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജി വിജയിച്ചിരുന്നു.അത്കൊണ്ട് തന്നെ മുന്നോട്ട് പോവണമെങ്കിൽ റയലിന് ഒരു തിരിച്ചുവരവ് അത്യാവശ്യമാണ്.

അതേസമയം ദീർഘകാലം റയലിന് വേണ്ടി കളിച്ചിട്ടുള്ള സെർജിയോ റാമോസ് നിലവിൽ പിഎസ്ജി താരമാണ്. ഇപ്പോഴിതാ റാമോസിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ റയൽ നായകനായ മാഴ്സെലോ പങ്കുവെച്ചിട്ടുണ്ട്.റാമോസ് തന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ സഹോദരനാണ് എന്നാണ് മാഴ്സലോ പറഞ്ഞിട്ടുള്ളത്. ഒരുപക്ഷേ പിഎസ്ജിക്കെതിരെയുള്ള മത്സരത്തിനിടെ താൻ അദ്ദേഹത്തിന് പാസ് നൽകാൻ സാധ്യതയുണ്ടെന്നും മാഴ്സെലോ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ പാരിസ് ഫാൻസ്‌ റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” എന്നെ സംബന്ധിച്ചിടത്തോളം മാഴ്സെലോ എന്റെ വലിയ സഹോദരനാണ്.എന്റെ കരിയറിൽ ഒരുപാട് സഹായങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്.ചാമ്പ്യൻസ് ലീഗ് നേടിയതിന് ശേഷം ആഘോഷ നടന്ന ആ ദിവസത്തെ ഞാനോർക്കുന്നു. ഞാൻ വളരെയധികം അസ്വസ്ഥനായിരുന്നു.പക്ഷെ ലാ സിബൽസിന്റെ സ്കാർഫ് നൽകി കൊണ്ട് മുകളിലേക്ക് പോവാൻ എന്നോട് പറഞ്ഞത് അദ്ദേഹമായിരുന്നു.അദ്ദേഹത്തിന്റെ സമയമായിരുന്നു അത്.ഞാൻ മടിച്ചെങ്കിലുംപിന്നീട് അത് സാധിച്ചെടുത്തു.ഞാൻ എപ്പോഴും അദ്ദേഹത്തിനോട് നന്ദി ഉള്ളവനായിരിക്കും. അദ്ദേഹം ഞങ്ങൾക്കെതിരെ കളിക്കുന്നത് വിചിത്രമായ ഒരു കാര്യമാണ്. ഒരു പക്ഷേ ഞങ്ങൾ തമ്മിൽ പാസ് നൽകാൻ വരെ സാധ്യതയുണ്ട്” മാഴ്സെലോ പറഞ്ഞു.

ഈ സീസണിലായിരുന്നു റാമോസ് റയൽ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയത്. എന്നാൽ പരിക്ക് മൂലം കേവലം അഞ്ച് മത്സരങ്ങൾ മാത്രമാണ് റാമോസിന് കളിക്കാൻ സാധിച്ചത്.റയലിനെതിരെ താരം കളിക്കുമോ എന്നുള്ളത് ഉറപ്പായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *