ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർ:കെയ്നിനെ തടയാനുള്ള പ്ലാനുകൾ വ്യക്തമാക്കി ജീസസ്
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ ബയേൺ മ്യൂണിക്കും ആഴ്സണലും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ആഴ്സണലിന്റെ മൈതാനമായ എമിറേറ്റസ് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ഒരു കടുത്ത പോരാട്ടം ആരാധകർ ഇപ്പോൾ പ്രതീക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാൽ ഈ മത്സരത്തിൽ ചെറിയ ഒരു മുൻതൂക്കം ആഴ്സണലിന് അവകാശപ്പെടാൻ സാധിക്കും.
ഈ മത്സരത്തിൽ ആഴ്സണലിന് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുക സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്ൻ തന്നെയായിരിക്കും.ജർമ്മൻ ലീഗിലും ചാമ്പ്യൻസ് ലീഗിലുമായി ആകെ 38 ഗോളുകൾ നേടിയിട്ടുള്ള കെയ്ൻ തകർപ്പൻ ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർ എന്നാണ് ജീസസ് താരത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.കെയ്നിനെ എങ്ങനെ തടയും എന്നതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്.ജീസസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Gabriel Jesus reveals Arsenal plan to stop Harry Kane and makes bold Cristiano Ronaldo claim #AFC https://t.co/gHjh0aWWUN
— Arsenal FC News (@ArsenalFC_fl) April 8, 2024
“ഹാരി കെയ്ൻ എന്ന താരത്തിന്റെ ക്വാളിറ്റി എല്ലാവർക്കും അറിയാവുന്നതാണ്.എന്നെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും മികച്ച ഫിനിഷർ അദ്ദേഹമാണ്. ഇത്തരത്തിലുള്ള താരങ്ങൾക്കെതിരെ കളിക്കുക എന്നതും മികച്ച കാര്യമാണ്. പക്ഷേ മത്സരത്തിൽ അദ്ദേഹത്തെ ശാന്തമാക്കാൻ ഞങ്ങൾ ശ്രമിക്കും.ഒരുമിച്ച് അദ്ദേഹത്തെ തടയേണ്ടതുണ്ട്, എന്നിട്ട് ഞങ്ങൾ ഈ മത്സരം വിജയിക്കാൻ ശ്രമിക്കും. അവിടെ ഹാരി കെയ്ൻ മാത്രമല്ല ഉള്ളത്. നിരവധി ക്വാളിറ്റി താരങ്ങൾ അവർക്കുണ്ട്. അവരെയെല്ലാം ഞങ്ങൾ സൂക്ഷിക്കണം ” ഇതാണ് ബ്രസീലിയൻ താരം പറഞ്ഞിട്ടുള്ളത്.
ആഴ്സണലിനെതിരെ കരിയറിൽ ആകെ 19 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് കെയ്ൻ.14 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.അതേസമയം ഈ സീസണിൽ മോശം പ്രകടനമാണ് ബയേൺ മ്യൂണിക്ക് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തോളമായി അവർ കൈവശം വയ്ക്കുന്ന ബുണ്ടസ് ലിഗ കിരീടം ഇപ്പോൾ അവർക്ക് നഷ്ടമായി കഴിഞ്ഞു.