ലോകത്തിലെ ഏറ്റവും മികച്ച ടീമാണ് സിറ്റി : സിമയോണി
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിരുന്നു. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി അത്ലറ്റിക്കോയെ കീഴടക്കിയത്.മത്സരത്തിന്റെ 70-ആം മിനുട്ടിൽ ഡിബ്രൂയിന നേടിയ ഗോളാണ് സിറ്റിക്ക് വിജയം സമ്മാനിച്ചത്.
ഏതായാലും ഈ മത്സരത്തെ കുറിച്ചുള്ള അഭിപ്രായങ്ങളിപ്പോൾ അത്ലറ്റിക്കോയുടെ പരിശീലകനായ ഡിയഗോ സിമയോണി പങ്കു വെച്ചിട്ടുണ്ട്.വളരെ ബുദ്ധിമുട്ടേറിയ ഒരു മത്സരമായിരുന്നു എന്നാണ് സിമയോണി പറഞ്ഞിട്ടുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ടീമാണ് മാഞ്ചസ്റ്റർ സിറ്റിയെന്നും സിമയോണി കൂട്ടിച്ചേർത്തിട്ടുണ്ട്. മത്സര ശേഷമുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സിമയോണി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Advantage: Manchester City ♟️ pic.twitter.com/AxLrJ7eFTi
— B/R Football (@brfootball) April 5, 2022
” വളരെയധികം ബുദ്ധിമുട്ടുള്ള ഒരു മത്സരമായിരുന്നു ഇത്. അസാധാരണമായ ഒരു ടീമിനെതിരെയാണ് ഞങ്ങൾ കളിച്ചത്. ഒരുപക്ഷേ നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച ടീമാണ് മാഞ്ചസ്റ്റർ സിറ്റി. പക്ഷേ ഞങ്ങൾ അവരോട് പോരാടിയിട്ടുണ്ട്. ഒരു കടുത്ത പോരാട്ടമായിരുന്നു ഞങ്ങൾക്ക് വേണ്ടത്,കൌണ്ടർ അറ്റാക്കുകൾ ഉണ്ടാക്കിയെടുക്കാൻ ഞങ്ങൾ ശ്രമിച്ചു. ആദ്യപകുതിയിൽ ഞങ്ങൾക്ക് നല്ല രൂപത്തിൽ മാനേജ് ചെയ്യാൻ കഴിഞ്ഞില്ല. രണ്ടാംപകുതിയിൽ ഞങ്ങൾ കൂടുതൽ അപകടകാരികളായിരുന്നു. പക്ഷേ അവർ ഒരു ഗോൾ കണ്ടെത്തി ” ഇതാണ് സിമയോണി പറഞ്ഞത്.
ഏപ്രിൽ പതിമൂന്നാം തീയതിയാണ് രണ്ടാംപാദ പോരാട്ടം അരങ്ങേറുക.അത്ലറ്റിക്കോയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.