ലെവന്റോസ്ക്കിയുടെ ഹാട്രിക്കിൽ പിറന്നത് പുതുചരിത്രം,ബെൻസിമയെയും മറികടന്നു!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗ് നടന്ന മത്സരത്തിൽ മിന്നുന്ന വിജയം നേടാൻ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബാഴ്സ വിക്ടോറിയ പ്ലസനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയുടെ ഹാട്രിക്കാണ് ബാഴ്സക്ക് ഇത്തരത്തിലുള്ള ഒരു വിജയം സമ്മാനിച്ചത്.കെസ്സി,ടോറസ് എന്നിവരാണ് ബാഴ്സയുടെ ബാക്കിയുള്ള ഗോളുകൾ നേടിയത്.
ബാഴ്സക്ക് വേണ്ടിയുള്ള ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ തന്നെ ഹാട്രിക്ക് നേടാൻ ലെവന്റോസ്ക്കിക്ക് സാധിച്ചു എന്നുള്ളതാണ് ഈ മത്സരത്തിന്റെ പ്രത്യേകത. മാത്രമല്ല ഒരു റെക്കോർഡും ഇപ്പോൾ ലെവന്റോസ്ക്കി സ്വന്തമാക്കിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിൽ മൂന്ന് വ്യത്യസ്ത ക്ലബ്ബുകൾക്ക് വേണ്ടി ഹാട്രിക്ക് നേടുന്ന ചരിത്രത്തിലെ ആദ്യ താരമാണ് ലെവന്റോസ്ക്കി.ബൊറൂസിയ,ബയേൺ,ബാഴ്സ എന്നിവർക്ക് വേണ്ടിയാണ് ലെവന്റോസ്ക്കി ചാമ്പ്യൻസ് ലീഗിൽ ഹാട്രിക്ക് സ്വന്തമാക്കിയിട്ടുള്ളത്. ഇതിനുമുമ്പ് ആരും തന്നെ ഈ നേട്ടം കൈവരിച്ചിട്ടില്ല.
3 – Robert Lewandowski is the first player to score a UEFA Champions League hat trick for three different teams (one for Borussia Dortmund, four for Bayern Munich, one for Barcelona). Collection. pic.twitter.com/UkwcqhRhr6
— OptaJoe (@OptaJoe) September 7, 2022
മാത്രമല്ല ചാമ്പ്യൻസ് ലീഗിലെ ഗോൾ വേട്ടയുടെ കാര്യത്തിലും ഇപ്പോൾ ലെവന്റോസ്ക്കി മുന്നേറ്റം കുറിച്ചിട്ടുണ്ട്. അതായത് ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ ലെവന്റോസ്ക്കി ഇപ്പോൾ മൂന്നാമതാണ്. റയൽ സൂപ്പർതാരം ബെൻസിമയെയാണ് ലെവ മറികടന്നിട്ടുള്ളത്.89 ഗോളുകളാണ് ലെവ ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടുള്ളത്. 86 ഗോളുകൾ ഉള്ള ബെൻസിമ തൊട്ടു പിറകിലുണ്ട്. അതേസമയം 141 ഗോളുകളുള്ള റൊണാൾഡോ ഒന്നാം സ്ഥാനത്തും 125 ഗോളുകളുള്ള രണ്ടാം സ്ഥാനത്തുമാണ്.
ഈ സീസണിൽ മികച്ച പ്രകടനമാണ് ഇപ്പോൾ ലെവ ബാഴ്സക്ക് വേണ്ടി പുറത്തെടുക്കുന്നത്.ലാലിഗയിലെ ടോപ്പ് സ്കോററും ലെവന്റോസ്ക്കി തന്നെയാണ്. 5 ഗോളുകളാണ് താരം ലീഗിൽ നേടിയിട്ടുള്ളത്. ആകെ ഈ സീസണിൽ ബാഴ്സക്ക് വേണ്ടി 8 ഗോളുകൾ കരസ്ഥമാക്കാൻ ലെവക്ക് കഴിഞ്ഞിട്ടുണ്ട്