ലിവർപൂളിനെ കിട്ടിയാലും ആ ടീമിനെ കിട്ടരുത് : പിഎസ്ജിയുടെ എതിരാളികളെ പറ്റി പണ്ഡിറ്റ്‌!

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ നറുക്കെടുപ്പ് വരുന്ന തിങ്കളാഴ്ച്ചയാണ് നടക്കുക. പിഎസ്ജിയെ സംബന്ധിച്ചിടത്തോളം പ്രീ ക്വാർട്ടർ മത്സരം തന്നെ കടുപ്പമാവും. എന്തെന്നാൽ ഗ്രൂപ്പിൽ രണ്ടാമതായാണ് പിഎസ്ജിക്ക് ഫിനിഷ് ചെയ്യാൻ സാധിച്ചത്. അത്കൊണ്ട് തന്നെ മറ്റു ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരായിരിക്കും പിഎസ്ജിയുടെ എതിരാളികൾ.

ഏതായാലും പിഎസ്ജിയുടെ എതിരാളികൾ ആരായിരിക്കണമെന്ന കാര്യത്തിൽ ഫുട്ബോൾ പണ്ഡിറ്റായ ലയണൽ ചാർബോണിയർ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.അയാക്സിനെ പിഎസ്ജിക്ക് ലഭിക്കാതിരിക്കുകയാണ് നല്ലതെന്നും അതിലേറെ ഭേദം ലിവർപൂളിനെ ലഭിക്കുന്നതാണ് എന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം RMC സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” പിഎസ്ജിക്ക് ലഭിക്കാവുന്ന മോശം ഡ്രോ അയാക്സായിരിക്കും.വമ്പൻ ടീമുകൾക്കെതിരെയായിരിക്കും പിഎസ്ജിക്ക് കളിക്കേണ്ടി വരിക.അതേസമയം നേരിടാൻ വളരെ ബുദ്ധിമുട്ടുള്ള ടീമായിരിക്കും അയാക്സ്.പിഎസ്ജിയുടെ എതിരാളികളായി അയാക്സ്, ലിവർപൂൾ എന്നിവരിൽ ഒരു ടീമിനെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ ലിവർപൂളിനെ തിരഞ്ഞെടുക്കും.ലിവർപൂളിനെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചേക്കും. അതേസമയം അയാക്സ് കാര്യത്തിൽ എനിക്കറിയില്ല ” ഇതാണ് ചാർബോണിയർ അറിയിച്ചിട്ടുള്ളത്.

മാഞ്ചസ്റ്റർ സിറ്റിയായിരുന്നു പിഎസ്ജിയുടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ. ശക്തരായ എതിരാളികളെയായിരിക്കും പിഎസ്ജി നേരിടേണ്ടി വരിക എന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *