റൊണാൾഡോ,സിദാൻ എന്നിവരേക്കാൾ ബെല്ലിങ്ങ്ഹാം ഇമ്പാക്ട് ഉണ്ടാക്കി: മുൻ റയൽ താരം

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റയൽ മാഡ്രിഡ് ജൂഡ് ബെല്ലിങ്ങ്ഹാമിനെ സ്വന്തമാക്കിയത്.മധ്യനിര താരമായ ബെല്ലിങ്ങ്ഹാം ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ലാലിഗയിൽ 17 ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.ബാലൺഡി’ഓർ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന താരം കൂടിയാണ് ബെല്ലിങ്ങ്ഹാം.

അരങ്ങേറ്റ സീസണിലാണ് അദ്ദേഹം ഇത്രയും മികച്ച പ്രകടനം നടത്തുന്നത്.ഇതേ കുറിച്ച് മുൻ റയൽ മാഡ്രിഡ് താരമായിരുന്ന സ്റ്റീവ് മക്മനാമൻ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.കളത്തിനകത്ത് മാത്രമല്ല, ഡ്രസ്സിംഗ് റൂമിലും വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ ബെല്ലിങ്ങ്ഹാമിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇതിഹാസങ്ങളായ സിദാൻ,റൊണാൾഡോ നസാരിയോ എന്നിവരെക്കാൾ കൂടുതൽ ഇമ്പാക്റ്റ് ഉണ്ടാക്കാൻ ബെല്ലിങ്ങ്ഹാമിന് സാധിക്കുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.മക്മനാമന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ലൂയിസ് ഫിഗോ,റൊണാൾഡോ,സിദാൻ എന്നിവരൊക്കെ റയലിന്റെ ഡ്രസ്സിംഗ് റൂമിൽ എത്തിയവരാണ്. എന്നാൽ ഇപ്പോൾ ഇരുപതാമത്തെ വയസ്സിൽ ജൂഡ് ബെല്ലിങ്ങ്ഹാം ഉണ്ടാക്കിയത് പോലെയുള്ള ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ അവർക്കാർക്കും കഴിഞ്ഞിട്ടില്ല.ഇത് അസാധാരണമാണ്. വലിയ തുകക്കാണ് റയൽ മാഡ്രിഡ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്.റയലിനെ സംബന്ധിച്ചിടത്തോളം ഇതൊരു മാറ്റത്തിന്റെ സമയമാണ്.ഒരുപാട് മികച്ച താരങ്ങൾക്ക് വിട്ടുപോയി. ആ സമയത്താണ് ബെല്ലിങ്ങ്ഹാം വരുന്നത്.രണ്ട് എൽ ക്ലാസിക്കോകളിൽ അദ്ദേഹം ഗോൾ നേടി. സൂപ്പർ കോപയും ലാലിഗയും വിജയിച്ചു. ഇപ്പോൾ ചാമ്പ്യൻസ് ലീഗിന്റെ സെമിയിലുമുണ്ട്.അദ്ദേഹമൊരു തികഞ്ഞ സ്റ്റാറാണ് ” ഇതാണ് മക്മനാമൻ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബെല്ലിങ്ങ്ഹാം ബയേണിനെതിരെ കളിക്കളത്തിൽ ഉണ്ടായിരുന്നു.എന്നാൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം അദ്ദേഹം നടത്തിയിരുന്നില്ല. പിന്നീട് 75ആം മിനുട്ടിൽ അദ്ദേഹത്തെ ആഞ്ചലോട്ടി പിൻവലിച്ചു. പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായതുകൊണ്ടാണ് താരത്തെ പിൻവലിച്ചതെന്ന് പരിശീലകൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *