റൊണാൾഡോയില്ല,ഇത്തവണ മെസ്സി മറികടക്കാൻ സാധ്യതയുള്ള CR7ന്റെ ചില UCL റെക്കോർഡുകൾ!

ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണ ചാമ്പ്യൻസ് ലീഗ് കളിക്കുന്നില്ല എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്.താരത്തിന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് യോഗ്യത കരസ്ഥമാക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം ലയണൽ മെസ്സി പിഎസ്ജിക്ക് വേണ്ടി ഇത്തവണ ചാമ്പ്യൻസ് ലീഗിൽ ബൂട്ടണിയും.

ചാമ്പ്യൻസ് ലീഗിൽ നിരവധി റെക്കോർഡുകൾ ഉള്ള താരമാണ് റൊണാൾഡോ.എന്നാൽ റൊണാൾഡോയുടെ അഭാവത്തിൽ ചില റെക്കോർഡുകൾ തകർക്കാൻ സൂപ്പർതാരം ലയണൽ മെസ്സിക്ക് ഈ സീസണിൽ സാധിച്ചേക്കും.അത്തരത്തിലുള്ള ചില റെക്കോർഡുകൾ നമുക്കൊന്ന് പരിശോധിക്കാം.

ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം റൊണാൾഡോയാണ്.141 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്.125 ഗോളുകൾ നേടിയ മെസ്സി രണ്ടാം സ്ഥാനത്താണ്. അതായത് ഈ സീസണിൽ 17 ഗോളുകൾ നേടുകയാണെങ്കിൽ മെസ്സിക്ക് റൊണാൾഡോയെ മറികടക്കാൻ കഴിഞ്ഞേക്കും.പക്ഷേ അത് ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്.

ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഉള്ള താരം റൊണാൾഡോ തന്നെയാണ്.42 അസിസ്റ്റുകളാണ് റൊണാൾഡോക്ക് ഉള്ളത്.36 അസിസ്റ്റുകൾ ഉള്ള ലയണൽ മെസ്സി രണ്ടാം സ്ഥാനത്താണ്. ഈ സീസണിൽ 7 അസിസ്റ്റുകൾ നേടുകയാണെങ്കിൽ റൊണാൾഡോയെ മറികടക്കാൻ മെസ്സിക്ക് സാധിക്കും.മെസ്സി മനസ്സ് വെച്ചാൽ ഈ റെക്കോർഡ് തകർക്കാവുന്നതേയുള്ളൂ.

മറ്റൊന്ന് ഏറ്റവും കൂടുതൽ പെനാൽറ്റികൾ ഗോളാക്കി മാറ്റിയ താരമാണ്.19 പെനാൽറ്റി ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്.18 എണ്ണം നേടിയ മെസ്സി തൊട്ട് പിറകിലുണ്ട്. പക്ഷേ പിഎസ്ജിയിൽ ഇത്തവണ പെനാൽറ്റി ലഭിക്കാനുള്ള സാധ്യതകൾ കുറവാണ്. മാത്രമല്ല മിനിറ്റുകളുടെ കാര്യത്തിലും മത്സരങ്ങളുടെ കാര്യത്തിലും മെസ്സിക്ക് മുകളിൽ റൊണാൾഡോയുണ്ട്. പക്ഷേ ഈ സീസണിൽ അത് തകർക്കുക എന്നുള്ളത് അസാധ്യമായ കാര്യം തന്നെയാണ്.

ഏതായാലും മെസ്സിക്ക് ഈ റെക്കോർഡുകൾ എല്ലാം സ്വന്തം പേരിലാക്കാൻ കഴിയുമോ എന്നുള്ളതാണ് ആരാധകർ നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *