റാമോസിന്റെ അഭാവം റയലിനെ ബാധിക്കുമോ? വരാനെ പറയുന്നു !

ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനൊരുങ്ങുകയാണ് റയൽ മാഡ്രിഡ്‌. ആദ്യപാദത്തിൽ 2-1 ന്റെ തോൽവിയാണ് റയൽ വഴങ്ങിയിരുന്നത്. ഇതിനാൽ തന്നെ റയലിനെ സംബന്ധിച്ചെടുത്തോളം ഇന്നത്തെ മത്സരം വളരെ നിർണായകമാണ്. എന്നാൽ സസ്‌പെൻഷൻ വാങ്ങി പുറത്തിരിക്കുന്ന സെർജിയോ റാമോസിന്റെ അഭാവമാണ് റയലിനെ ഏറ്റവും കൂടുതൽ അലട്ടുന്നത്. ഈയൊരു കാര്യത്തിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണിപ്പോൾ റയലിന്റെ മറ്റൊരു ഡിഫൻഡറായ റാഫേൽ വരാനെ. റാമോസ് വളരെ പ്രധാനപ്പെട്ട താരമാണെന്നും അദ്ദേഹത്തിന്റെ അഭാവം റയലിന് തിരിച്ചടി തന്നെയുമാണ് എന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ. വരാനിരിക്കുന്നത് ഒരു ബുദ്ദിമുട്ടേറിയ മത്സരമാണ് എന്ന് ഉത്തമബോധ്യമുണ്ടെന്നും അതിനാൽ തന്നെ റയലിന് കൂടുതൽ പേരെ മുന്നിൽ നിന്ന് നയിക്കാൻ ആവിശ്യമാണെന്നും വരാനെ അറിയിച്ചു.

” റാമോസ് വളരെ പ്രധാനപ്പെട്ട ഒരു താരമാണ്. ഞാൻ എന്റെ സഹതാരങ്ങളുമായി സംസാരിച്ചിരുന്നു. എന്റെ കളിരീതിയിൽ തന്നെ തുടരുമെന്നാണ് ഞാൻ അറിയിച്ചത്. തീർച്ചയായും കളത്തിൽ കൂടുതൽ പേരെ മത്സരം നയിക്കാൻ ഞങ്ങൾക്ക് ആവിശ്യമുണ്ട്. ഞങ്ങളുടെ ടീമിന് റാമോസിന്റെ പ്രാധാന്യം എത്രത്തോളം വലുതാണ് എന്ന് ബോധ്യമുണ്ട്. ഒരു മികച്ച മത്സരമാണ് വരാൻ പോവുന്നതു. ബുദ്ധിമുട്ടേറിയ മത്സരമായിരിക്കും എന്നുമറിയാം. പക്ഷെ ഞങ്ങൾ ആക്രമണാത്മകമായ ഫുട്ബോൾ ആണ് കാഴ്ച്ചവെക്കാൻ പോവുന്നത്. വലിയ വെല്ലുവിളിയാണ് മുന്നിൽ വന്നു നിൽക്കുന്നത്. പക്ഷെ ഞങ്ങൾ ഞങ്ങളിൽ തന്നെ വിശ്വാസമർപ്പിച്ചിരിക്കുകയാണ്. ടീമിലുള്ള ഓരോരുത്തരിലും ഞങ്ങൾ വിശ്വസിച്ചിരിക്കുകയാണ് ” വരാനെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *