റാമോസിനെ പിഎസ്ജി സൈൻ ചെയ്തത് മോശം ഐഡിയ : മുൻ താരം!

ഈ സീസണിൽ പിഎസ്ജിയിൽ എത്തിയ സെർജിയോ റാമോസ് ഇതുവരെ ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചിട്ടില്ല. പരിക്കാണ് താരത്തെ അലട്ടുന്ന കാര്യം. വരുന്ന ചാമ്പ്യൻസ് ലീഗിലെ മത്സരത്തിലും താരത്തിന് കളിക്കാൻ സാധിച്ചേക്കില്ല.സെപ്റ്റംബർ 22-ന് മെറ്റ്സിനെതിരെ നടക്കുന്ന മത്സരത്തിൽ റാമോസ് അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും റാമോസിനെ പിഎസ്ജി സൈൻ ചെയ്തത് മോശം ഐഡിയയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ മുൻ പിഎസ്ജി താരമായ ജെറോം റോതൻ.റാമോസിന്റെ പ്രായവും പരിക്കുമാണ് ഇദ്ദേഹത്തെ ആശങ്കപ്പെടുത്തുന്ന കാര്യം.റോതന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” നിങ്ങളുടെ കരിയറിന്റെ അവസാനഘട്ടത്തിൽ കാഫ് ഇഞ്ചുറി പിടിപെടുക എന്നുള്ളത് ഒരു മോശം കാര്യമാണ്. എന്തെന്നാൽ ആ പരിക്കിൽ നിന്നും പൂർണ്ണമായി മുക്തമാവുക എന്നുള്ളത് അപൂർവമായി സംഭവിക്കുന്ന കാര്യമാണ്.ഒരു പ്രത്യേക വയസ്സിൽ എത്തിയാൽ പിന്നെ തന്റെ ഫോം വീണ്ടെടുക്കണമെങ്കിൽ ഒരുപാട് മത്സരങ്ങൾ കളിക്കേണ്ടതുണ്ട്.അദ്ദേഹത്തെ ഇത്രയും വലിയ രൂപത്തിൽ പരിക്ക് അലട്ടി കൊണ്ടിരിക്കുന്ന സമയത്ത് അദ്ദേഹത്തിന് തന്റെ ടോപ് ലെവലിൽ എത്താൻ സാധിക്കുമോ എന്നുള്ള കാര്യത്തിൽ എനിക്ക് സംശയമുണ്ട്.റാമോസ് വന്നപ്പോൾ എല്ലാവരും പറഞ്ഞ കാര്യം, ഡ്രസിങ് റൂമിലെ മെന്റാലിറ്റി മാറ്റാൻ അദ്ദേഹത്തിന് കഴിയുമെന്നാണ്.പക്ഷേ ഇന്ന് ഇൻഫ്ലൂവൻസിന്റെ കാര്യത്തിൽ റാമോസിനെക്കാളും മുകളിലാണ് മാർക്കിഞ്ഞോസും കിമ്പമ്പെയും.റാമോസിന്റെ മോട്ടിവേഷണൽ സ്കിൽസ് അല്ല ഇപ്പോൾ പിഎസ്ജിക്ക്‌ ആവിശ്യം.കളത്തിൽ അദ്ദേഹം ടീമിനെ നല്ല രീതിയിൽ സഹായിക്കേണ്ടതുണ്ട്.അതിന് റാമോസിന് സാധിക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ എത്തിച്ചതിൽ ഒരു അർത്ഥവുമില്ല. അത്കൊണ്ടാണ് റാമോസിനെ പിഎസ്ജി സൈൻ ചെയ്തത് മോശം ഐഡിയയായി എനിക്ക് അനുഭവപ്പെടുന്നത് ” റോതൻ പറഞ്ഞു.

ഏതായാലും ചാമ്പ്യൻസ് ലീഗിൽ ക്ലബ് ബ്രൂഗെയാണ് പിഎസ്ജിയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *