റാഫിഞ്ഞയുടെ മികവിൽ പിഎസ്ജിയെ തീർത്ത് ബാഴ്സ,അത്ലറ്റിക്കോക്കും വിജയം!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണക്ക് വിജയം.ആദ്യ പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പിഎസ്ജിയെ അവരുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് കൊണ്ടാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബാഴ്സ വിജയം നേടിയിട്ടുള്ളത്. ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞയാണ് മത്സരത്തിൽ തിളങ്ങിയത്.
17-year-old Pau Cubarsí came up big for Barcelona 💪 pic.twitter.com/FZhTIFo6Ft
— B/R Football (@brfootball) April 10, 2024
മത്സരത്തിന്റെ 37ആം മിനിറ്റിൽ റാഫിഞ്ഞയാണ് ബാഴ്സലോണക്ക് ലീഡ് നേടികൊടുത്തത്. എന്നാൽ പിന്നീട് പിഎസ്ജി തിരിച്ചടിച്ചു.48,51 മിനുട്ടുകളിൽ ഡെമ്പലെ,വീറ്റിഞ്ഞ എന്നിവർ നേടിയ ഗോളുകൾ പിഎസ്ജിയെ മുന്നിലെത്തിച്ചു. എന്നാൽ 62ആം മിനുട്ടിൽ പെഡ്രിയുടെ അസിസ്റ്റിൽ നിന്ന് റാഫീഞ്ഞ വീണ്ടും ഗോൾ കണ്ടെത്തി. പിന്നാലെ ക്രിസ്റ്റൻസൺ കൂടി ഗോൾ കണ്ടെത്തിയതോടെ ബാഴ്സലോണ വിജയം സ്വന്തമാക്കുകയായിരുന്നു. ഇനി രണ്ടാം പാദ മത്സരം ബാഴ്സയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് നടക്കുക.
അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് വിജയം കരസ്ഥമാക്കി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അത്ലറ്റിക്കോ ബൊറൂസിയയെ പരാജയപ്പെടുത്തിയത്.ഡി പോൾ,ലെനോ എന്നിവരാണ് അവർക്കുവേണ്ടി ഗോളുകൾ നേടിയത്.ഹാലറാണ് ബൊറൂസിയയുടെ ഏക ഗോൾ കരസ്ഥമാക്കിയത്.അത്ലറ്റിക്കോയുടെ മൈതാനത്തെ വച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.