റയൽ സൂപ്പർ താരങ്ങൾക്ക് പരിക്ക്, ബ്രസീലിന് ആശങ്ക!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒരു ഞെട്ടിക്കുന്ന തോൽവിയാണ് റയൽ മാഡ്രിഡിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. എതിരില്ലാത്ത ഒരു ഗോളിന് ഫ്രഞ്ച് ക്ലബ്ബായ ലില്ലി റയലിനെ തോൽപ്പിക്കുകയായിരുന്നു. സൂപ്പർ താരം ജൊനാഥൻ ഡേവിഡ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. ഒരു വലിയ ഇടവേളക്ക് ശേഷമാണ് റയൽ മാഡ്രിഡ് പരാജയം രുചിക്കുന്നത്.

ഈ മത്സരത്തിൽ ബ്രസീലിയൻ സൂപ്പർ താരമായ റോഡ്രിഗോ കളിച്ചിരുന്നില്ല. അതിന്റെ കാരണം പരിക്ക് തന്നെയാണ്. പുറം വേദന കാരണമാണ് അദ്ദേഹം മത്സരത്തിൽ നിന്നും വിട്ടുനിന്നത്. കഴിഞ്ഞ അത്ലറ്റിക്കോക്കെതിരെയുള്ള മത്സരത്തിൽ തന്നെ അദ്ദേഹത്തിന് അസ്വസ്ഥതകൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഈ മത്സരത്തിൽ നിന്നും താരം മാറിനിന്നത്.

മാത്രമല്ല ഈ മത്സരത്തിൽ മറ്റൊരു സൂപ്പർ താരമായ എഡർ മിലിറ്റാവോ കളിക്കളത്തിൽ നിന്നും പിൻവാങ്ങിയിരുന്നു.അദ്ദേഹത്തിനും പരിക്കാണ്. അടുത്ത മത്സരത്തിൽ അദ്ദേഹം ഉണ്ടാകുമോ എന്നുള്ളത് വ്യക്തമല്ല. വേദന അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ഈ ഡിഫൻഡർ സബ്സ്റ്റിറ്റ്യൂഷൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ മത്സരത്തിലും ഇതേ വേദന അദ്ദേഹത്തിന് ഉണ്ടായിരുന്നു.

ഈ രണ്ട് താരങ്ങളുടെയും പരിക്ക് റയലിനെ മാത്രമല്ല ആശങ്കപ്പെടുത്തുന്നത്, മറിച്ച് ബ്രസീലിനെ കൂടി ആശങ്കപ്പെടുത്തുന്നുണ്ട്.എന്തെന്നാൽ വരുന്ന ഇന്റർനാഷണൽ ബ്രേക്കിലേക്കുള്ള സ്‌ക്വാഡ് പരിശീലകൻ പ്രഖ്യാപിച്ചപ്പോൾ ഈ രണ്ടുപേരും അതിൽ ഇടം നേടിയിട്ടുണ്ട്. ബ്രസീലിനു വേണ്ടി സ്റ്റാർട്ട് ചെയ്യുന്ന രണ്ട് താരങ്ങളാണ് ഇവർ. അതുകൊണ്ടുതന്നെ ഇവരുടെ പരിക്ക് ഗുരുതരമാണെങ്കിൽ ബ്രസീലിന്റെ മത്സരങ്ങൾ കൂടി അവർക്ക് നഷ്ടമായേക്കും.

2 വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളാണ് ബ്രസീൽ കളിക്കുന്നത്. ഒക്ടോബർ 11ആം തീയതി ചിലിയേയും ഒക്ടോബർ 16 ആം തീയതി പെറുവിനെയുമാണ് ബ്രസീൽ നേരിടുക. ഈ മത്സരങ്ങൾക്ക് മുന്നേ ഇരുവരും പൂർണ്ണ ആരോഗ്യവാന്മാരായി കൊണ്ട് തിരികെ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *