റയൽ മാഡ്രിഡിലെ ഇഷ്ടതാരമാര്? ടുഷേൽ പറയുന്നു!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെൽസി കളത്തിലേക്കിറങ്ങുന്നുണ്ട്.സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡാണ് ചെൽസിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ചെൽസിയുടെ മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിന് മുന്നേയുള്ള പത്രസമ്മേളനത്തിൽ,റയലിലെ ഏറ്റവും ഇഷ്ടപ്പെട്ട താരമാരാണ് എന്നുള്ള ഒരു ചോദ്യം ചെൽസിയുടെ പരിശീലകനായ തോമസ് ടുഷേലിനോട് ചോദിക്കപ്പെട്ടിരുന്നു. സൂപ്പർ താരം കരിം ബെൻസിമയുടെ പേരാണ് ടുഷേൽ പറഞ്ഞത്.കൂടാതെ അദ്ദേഹത്തെ ടുഷേൽ വാഴ്ത്തുകയും ചെയ്തു. ചെൽസി പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 6, 2022
” ഒരു താരത്തിന്റെ പേര് നൽകാൻ വിസമ്മതിക്കുന്നതിനു പകരം ഞാൻ എല്ലാ പ്രശംസകളും കരിം ബെൻസിമക്ക് നൽകും. ലോകത്തിലെ ഏറ്റവും അണ്ടർ റേറ്റഡായ താരമാണ് കരിം ബെൻസിമ എന്നായിരുന്നു രണ്ടു വർഷങ്ങൾക്കു മുമ്പ് ഞാൻ ചിന്തിച്ചിരുന്നത്.പക്ഷെ ഇപ്പോൾ അങ്ങനെയല്ല.അദ്ദേഹത്തിന് സംഭവിച്ചതെല്ലാം അദ്ദേഹം അർഹിക്കുന്നത് തന്നെയാണ്. എത്രയോ വർഷങ്ങളായി അദ്ദേഹം റയൽ മാഡ്രിഡിന്റെ നമ്പർ നയനാണ്.അദ്ദേഹം ഉത്തരവാദിത്തങ്ങൾ ചുമക്കുന്നു,ക്യാപ്റ്റൻ എന്ന നിലയിൽ കളിക്കുന്നു. വളരെ മതിപ്പുളവാക്കുന്ന ഒരു താരമാണ് ബെൻസിമ. അദ്ദേഹത്തിന്റെ അഭാവത്തിൽ ടീമിന് എന്ത് സംഭവിക്കുമെന്നുള്ളത് കഴിഞ്ഞ എൽക്ലാസിക്കോ മത്സരത്തിൽ നമ്മൾ കണ്ടതാണ്. അസാധാരണമായ ഒരു കാര്യമാണ് അദ്ദേഹം.കൂടാതെ ലുക്ക മോഡ്രിച്ച്,ക്രൂസ് എന്നിവരെ പോലെ ഒരു പിടി മികച്ച താരങ്ങൾ അവർക്കുണ്ട്. ഒരുപാട് മികച്ച വ്യക്തിത്വങ്ങൾ ഉള്ളതുകൊണ്ടാണ് റയൽ മാഡ്രിഡ് ഇത്രയും നേട്ടങ്ങൾ കൈവരിക്കുന്നത് ” ഇതാണ് ടുഷേൽ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ചെൽസി ബ്രന്റ്ഫോഡിനോട് പരാജയപ്പെട്ടിരുന്നു. സമാനമായ ഒരു തോൽവിയായിരുന്നു എൽ ക്ലാസിക്കോ മത്സരത്തിൽ റയലിന് ഏറ്റുവാങ്ങേണ്ടിവന്നത്.