റയൽ മാഡ്രിഡിന് ആശ്വാസം, അഗ്വേറൊ സിറ്റിക്ക് വേണ്ടി കളിച്ചേക്കില്ല!

മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സൂപ്പർ സ്ട്രൈക്കെർ സെർജിയോ അഗ്വേറൊ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ റയൽ മാഡ്രിഡിനെതിരെ ഉണ്ടാവില്ലെന്ന് സ്ഥിരീകരിച്ചു. നിലവിൽ പരിക്കേറ്റ് പുറത്തിരിക്കുന്ന താരം അപ്പോഴേക്കും പരിക്കിൽ നിന്ന് മുക്തനാവില്ലെന്നും റയലിനെതിരെ സിറ്റി നിരയിൽ ഉണ്ടാവില്ലെന്നും പരിശീലകൻ പെപ് ഗ്വാർഡിയോളയാണ് സ്ഥിരീകരിച്ചത്. താരത്തിന്റെ കാൽമുട്ടിനേറ്റ പരിക്ക് മൂലം അഗ്വേറൊ കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ പുറത്തായിരുന്നു. താരത്തിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായിരുന്നുവെങ്കിലും ഭേദമാവാൻ താരത്തിന് കൂടുതൽ സമയം ആവിശ്യമാണ്. അടുത്ത മാസം എട്ടാം തിയ്യതിയാണ് സിറ്റി റയൽ മാഡ്രിഡുമായി രണ്ടാം പാദ മത്സരം കളിക്കുന്നത്. സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ ആണ് മത്സരം എന്നുള്ളത് പെപ്പിന് ആശ്വാസം നൽകുന്ന കാര്യമാണെങ്കിലും അഗ്വേറൊയുടെ അഭാവം ചെറിയ തോതിൽ ടീമിനെ അലട്ടിയേക്കും.

അതേസമയം അഗ്വേറൊ ഇല്ലാത്തത് റയലിന് ഒരർത്ഥത്തിൽ ആശ്വാസകരമാണ്. എന്തെന്നാൽ സ്വന്തം മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന ആദ്യപാദ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടാനായിരുന്നു വിധി. അത്കൊണ്ട് തന്നെ സിറ്റിയുടെ തട്ടകത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ റയലിന് ജയം അനിവാര്യമാണ്. അഗ്വേറൊയുടെ അഭാവത്തിലും സിറ്റിയുടെ ഗോൾവേട്ടക്ക് ഒരു കുറവുമില്ലെന്ന് കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരം തെളിയിച്ചിരുന്നു. ഏതായാലും സിറ്റിയെ കീഴടക്കാൻ റയലിന് സാധിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഈ മത്സരത്തിലെ വിജയികളെ ക്വാർട്ടറിൽ കാത്തിരിക്കുന്നത് യുവന്റസ് vs ലിയോൺ മത്സരത്തിലെ വിജയികൾ ആണ്.

Leave a Reply

Your email address will not be published. Required fields are marked *