റയലിനെ തോൽപ്പിക്കാനുള്ള ക്വാളിറ്റി പിഎസ്ജിക്കുണ്ട് : പോച്ചെട്ടിനോ
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയുടെ എതിരാളികൾ കരുത്തരായ റയലാണ്. പ്രീ ക്വാർട്ടർ റൗണ്ടിലെ ഏറ്റവും ആകർഷകമായ പോരാട്ടമായിരിക്കും റയൽ-പിഎസ്ജി മത്സരം.
ഏതായാലും തങ്ങളുടെ എതിരാളികളെ കുറിച്ചുള്ള അഭിപ്രായങ്ങൾ പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ ഇപ്പോൾ പങ്കു വെച്ചിട്ടുണ്ട്. റയൽ മാഡ്രിഡ് കടുത്ത എതിരാളികൾ ആയിരിക്കുമെന്നും എന്നാൽ അവരെ തോൽപ്പിക്കാനുള്ള ക്വാളിറ്റി തങ്ങൾക്കുണ്ട് എന്നുമാണ് പോച്ചെട്ടിനോ അറിയിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
It's going to be a thriller, one way or another. https://t.co/KhrQXIYyay
— MARCA in English (@MARCAinENGLISH) December 14, 2021
” തീർച്ചയായും പ്രീ ക്വാർട്ടർ മത്സരം വളരെയധികം ബുദ്ധിമുട്ടുള്ളത് ആയിരിക്കും.കാരണം അവർ ഒരു സൂപ്പർ ടീമാണ്, സൂപ്പർ പരിശീലകനുമുണ്ട്.ഒരുപാട് ചാമ്പ്യൻസ് ലീഗുകൾ നേടി പരിചയമുള്ള ക്ലബാണ് റയൽ മാഡ്രിഡ്.ഒരുപാട് ചരിത്രവും എക്സ്പീരിയൻസും ഉള്ള ക്ലബാണ് അവർ.വളരെ ബുദ്ധിമുട്ട് തന്നെയായിരിക്കും മത്സരം.പക്ഷേ മത്സരങ്ങൾ ഫെബ്രുവരിയിലാണ്. നിലവിലെ ഫോമിന് വലിയ പ്രാധാന്യവുമൊന്നുമില്ല.ഫെബ്രുവരി ആവുമ്പോഴേക്കും മികച്ച രൂപത്തിൽ മാറുക എന്നുള്ളതാണ് ഞങ്ങൾ ചെയ്യേണ്ടത്.കൂടാതെ ഭാഗ്യത്തിനും അതിൽ സ്ഥാനമുണ്ട്.തീർച്ചയായും ഞങ്ങൾ ആത്മവിശ്വാസത്തോടുകൂടി മത്സരത്തെ നേരിടും.റയലിനെ പരാജയപ്പെടുത്താനുള്ള ക്വാളിറ്റി ഞങ്ങൾക്കുണ്ട് ” പോച്ചെട്ടിനോ പറഞ്ഞു.