റയലിനെ അട്ടിമറിച്ച് ഷെറിഫ്,വിജയം സ്വന്തമാക്കി ലിവർപൂൾ, അത്ലറ്റിക്കോ,ഡോർട്മുണ്ട്!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ റയലിന് ഞെട്ടിക്കുന്ന തോൽവി. ചാമ്പ്യൻസ് ലീഗിലെ ദുർബലരായ എഫ്സി ഷെറിഫാണ് റയലിനെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സാന്റിയാഗോ ബെർണാബുവിൽ വിജയിച്ചു കയറിയത്.മത്സരത്തിന്റെ 25-ആം മിനുട്ടിൽ യഖ്ഷിബേവാണ് ഷെറിഫിന് ലീഡ് നേടി കൊടുത്തത്.എന്നാൽ 65-ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ ബെൻസിമ റയലിന് സമനില നേടിക്കൊടുത്തു.90-ആം മിനുട്ടിൽ ഒരു തകർപ്പൻ ഷോട്ടിലൂടെ തിൽ ഗോൾ നേടിയതോടെ റയൽ അപ്രതീക്ഷിതമായ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. നിലവിൽ ആറ് പോയിന്റുള്ള ഷെറിഫാണ് ഗ്രൂപ്പിൽ ഒന്നാമത്.റയൽ രണ്ടാമതാണ്.
അതേസമയം മറ്റൊരു മത്സരത്തിൽ ലിവർപൂളിന് ഉജ്ജ്വലവിജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ലിവർപൂൾ പോർട്ടോയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ സലായും ഫിർമിനോയും ഇരട്ടഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ മാനെയുടെ വകയായിരുന്നു.
Who are you backing to bounce back next time?#UCL pic.twitter.com/TfDfSE2GoE
— UEFA Champions League (@ChampionsLeague) September 28, 2021
മറ്റൊരു മത്സരത്തിൽ എസി മിലാൻ അത്ലറ്റിക്കോയോട് പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എസി മിലാൻ പരാജയം രുചിച്ചത്.ലിയാവോയിലൂടെ മിലാൻ ലീഡ് നേടിയെങ്കിലും കെസ്സിക്ക് റെഡ് ലഭിച്ചത് മിലാന് തിരിച്ചടിയായി.തുടർന്ന് ഗ്രീസ്‌മാനും പെനാൽറ്റിയിലൂടെ സുവാരസും ഗോൾ നേടിയത് മിലാന് തിരിച്ചടിയായി.നിലവിൽ ഗ്രൂപ്പിൽ ലിവർപൂൾ ഒന്നാമതും അത്ലറ്റിക്കോ രണ്ടാമതുമാണ്.മിലാൻ അവസാനസ്ഥാനക്കാരാണ്.
മറ്റൊരു മത്സരത്തിൽ ലീപ്സിഗ് ക്ലബ് ബ്രൂഗെയോട് പരാജയപ്പെട്ടു.2-1 നായിരുന്നു ബ്രൂഗെയുടെ വിജയം. രണ്ടിൽ രണ്ടും തോറ്റ ലീപ്സിഗ് അവസാനസ്ഥാനക്കാരാണ്.
സ്പോർട്ടിങ്ങിനെ ഒരു ഗോളിന് പരാജയപ്പെടുത്താൻ ഡോർട്മുണ്ടിന് സാധിച്ചു.മലെനായിരുന്നു ആ വിജയഗോൾ നേടിയത്.