റയലിനെതിരെ നടപടിയെടുക്കാൻ യുവേഫക്ക് കഴിയില്ല!

യൂറോപ്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഫുട്ബോൾ ലോകത്ത് ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം യുവേഫയുടെ പ്രസിഡന്റായ അലക്സാണ്ടർ സഫറിൻ റയലിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. സൂപ്പർ ലീഗ് നടപ്പാക്കാൻ മുൻപന്തിയിൽ നിൽക്കുന്ന റയലിനെതിരെ കർശനനടപടികൾ സ്വീകരിക്കുമെന്നായിരുന്നു സഫറിന്റെ വാദം.ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ നിന്ന് റയലിനെ ഒഴിവാക്കുന്ന പ്രക്രിയയെ കുറിച്ച് വരെ ആലോചിക്കുമെന്ന് ഇദ്ദേഹം പരാമർശിച്ചിരുന്നു.യുവേഫ എക്സിക്യൂട്ടീവ് കമ്മറ്റിയായിരിക്കും നടപടികൾ കൈക്കൊള്ളുക എന്നാണ് അറിയാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇതിന്റെ സാധ്യതകൾ പൂർണ്ണമായും നിഷേധിച്ചിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ മാർക്ക. അതായത് റയലിനെതിരെ ഒരു നടപടിയും യുവേഫക്ക് എടുക്കാൻ കഴിയില്ല, അതിനുള്ള അധികാരമില്ല എന്നാണ് മാർക്ക കണ്ടെത്തിയിരിക്കുന്നത്.

മാർക്കയുടെ സ്പോർട്ട് ലോയേഴ്സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അതായത് ചാമ്പ്യൻസ് ലീഗിലെഒരൊറ്റ നിയമം പോലും നിലവിൽ റയൽ ലംഘിച്ചിട്ടില്ല. അത്കൊണ്ട് തന്നെ ചാമ്പ്യൻസ് ലീഗിൽ നിന്നും റയലിനെ പുറത്താക്കാൻ യുവേഫക്ക് സാധിക്കില്ല. മാത്രമല്ല സമാന്തരമായ ഒരു കോമ്പിറ്റീഷൻ തുടങ്ങുന്നതിനെ കുറിച്ച് യുവേഫയുടെ ആർട്ടിക്കിളിൽ എവിടെയും പ്രതിപാദിക്കുന്നില്ല എന്നും മാർക്ക കണ്ടെത്തിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ഇക്കാര്യത്തിലും യുവേഫക്ക് റയലിനെതിരെ നടപടി കൈകൊള്ളാൻ സാധിക്കില്ല.സൂപ്പർ ലീഗുമായി മുന്നോട്ട് പോവുമെന്ന് റയൽ പ്രസിഡന്റ്‌ ഫ്ലോറെന്റിനോ പെരെസ് അറിയിച്ചിരുന്നു. എഫ്സി ബാഴ്സലോണയും ഇപ്പോൾ സൂപ്പർ ലീഗിന് അനുകൂലമാണ്.

Leave a Reply

Your email address will not be published. Required fields are marked *