റഫറിയുടെ തീരുമാനം നാണക്കേട് : വിമർശനവുമായി ലിയനാർഡോ!
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയെ പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ പിഎസ്ജിയെ പരാജയപ്പെടുത്തിയത്.ബെൻസിമയുടെ ഹാട്രിക്കാണ് റയലിനെ ക്വാർട്ടറിലേക്ക് നയിച്ചത്. അതേസമയം പിഎസ്ജി കന്നികിരീടമെന്ന സ്വപ്നം ബാക്കിയാക്കി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുകയും ചെയ്തു.
മത്സരത്തിന്റെ 61-ആം മിനിട്ടിലാണ് ബെൻസിമ റയലിന്റെ ആദ്യ ഗോൾ നേടുന്നത്.എന്നാൽ ഈ ഗോൾ നേടിയത് ഡോണ്ണാരുമയെ ഫൗൾ ചെയ്താണ് എന്നുള്ള ആരോപണം വളരെ ശക്തമാണ്. ഇപ്പോഴിതാ പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോയും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.റഫറിയുടെ തീരുമാനം ഇത്രയും വലിയ രൂപത്തിൽ സ്വാധീനം ചെലുത്തിയത് നാണക്കേടാണ് എന്നാണ് ലിയനാർഡോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
PSG Sporting Director Leonardo on Mauricio Pochettino's future: "Pochettino is still part of the project for this season. It’s not the time to think about that."https://t.co/BEaTodCKNt
— Get French Football News (@GFFN) March 9, 2022
” ഇത് നേടാൻ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. ഞങ്ങൾ ചെയ്തു കഴിഞ്ഞതെല്ലാം ഞങ്ങൾക്ക് കുഴിച്ചുമൂടാൻ സാധിക്കില്ല.ഇതൊക്കെ വിശകലനം ചെയ്യാൻ ബുദ്ധിമുട്ടാണ്.പക്ഷേ ഡോണ്ണാരുമയെ ഫൗൾ ചെയ്ത ആ സംഭവം വളരെ നിർണായകമായിരുന്നു.പക്ഷെ ആ സമയത്ത് അത് മാനേജ് ചെയ്യാൻ ഞങ്ങൾ ബുദ്ധിമുട്ടി. ഞങ്ങൾക്ക് നിയന്ത്രണം നഷ്ടമായി. പക്ഷേ അത്തരമൊരു സമയത്ത് റഫറിയുടെ തീരുമാനം വലിയ രൂപത്തിൽ സ്വാധീനം ചെലുത്തി എന്നുള്ളത് നാണക്കേടായ ഒരു കാര്യമാണ്. പക്ഷേ ഞങ്ങൾ അപ്പോൾ ശാന്തരായി നിൽക്കേണ്ടിയിരുന്നു. ഞങ്ങൾ പിഴവുകൾ വരുത്തിവച്ചു. കാര്യങ്ങളെ ഞങ്ങൾ മാറ്റേണ്ടിയിരുന്നു. പക്ഷേ അത് ബുദ്ധിമുട്ടായിരുന്നു. ആദ്യപകുതിയിൽ ഞങ്ങൾ മികച്ച രൂപത്തിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ കൈവിട്ടു പോയി ” ഇതാണ് ലിയനാർഡോ പറഞ്ഞത്.
അതേസമയം പരിശീലകനായ പോച്ചെട്ടിനോയുടെ കാര്യത്തിലുള്ള നിലപാടും ലിയനാർഡോ വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹം ടീമിന്റെ ഭാഗം തന്നെയായിരിക്കുമെന്നാണ് ഇദ്ദേഹം അറിയിച്ചത്.