രാജകീയം റയൽ, അറ്റലാന്റയെ തകർത്ത് ക്വാർട്ടറിൽ!

അറ്റലാന്റക്കെതിരെയുള്ള ആധികാരിക ജയത്തോടെ റയൽ മാഡ്രിഡ്‌ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.ഇന്നലെ നടന്ന രണ്ടാം പാദ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ അറ്റലാന്റയെ തകർത്തു വിട്ടത്. അഗ്രിഗേറ്റ് സ്‌കോറിൽ 4-1 ന്റെ മിന്നുന്ന വിജയമാണ് റയൽ മാഡ്രിഡ്‌ നേടിയത്.രണ്ട് സീസണിന് ശേഷമാണ് റയൽ ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. റയലിന് വേണ്ടി കരിം ബെൻസിമ,സെർജിയോ റാമോസ്,മാർക്കോ അസെൻസിയോ എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്.അറ്റലാന്റയുടെ ആശ്വാസ ഗോൾ നേടിയത് ലൂയിസ് മുറിയേലാണ്.

വിനീഷ്യസ്, ബെൻസിമ എന്നിവരെ മുൻനിർത്തിയാണ് റയൽ മുന്നേറ്റനിരയെ അഴിച്ചു വിട്ടത്.മത്സരത്തിന്റെ 34-ആം മിനുട്ടിൽ ബെൻസിമയാണ് റയലിന്റെ അക്കൗണ്ട് തുറന്നത്.ലുക്കാ മോഡ്രിച്ചിന്റെ അസിസ്റ്റിൽ നിന്നാണ് ബെൻസിമ ഗോൾ കണ്ടെത്തിയത്.ഈയൊരു ഗോളിന്റെ ലീഡുമായാണ് റയൽ ആദ്യപകുതിയിൽ കളം വിട്ടത്.60-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കൊണ്ടാണ് റയൽ രണ്ടാം ഗോൾ നേടിയത്.83-ആം മിനുട്ടിൽ ലൂയിസ് മുറിയേൽ അറ്റലാന്റയുടെ ഗോൾ കണ്ടെത്തി. എന്നാൽ 85-ആം മിനുട്ടിൽ ലുക്കാസ് വാസ്ക്കസിന്റെ അസിസ്റ്റിൽ നിന്നും മാർക്കോ അസെൻസിയോ ഗോൾ കണ്ടെത്തിയതോട് കൂടി അറ്റലാന്റ പതനം പൂർണ്ണമായി.

Leave a Reply

Your email address will not be published. Required fields are marked *