രണ്ട് സൂപ്പർ താരങ്ങൾക്ക്‌ പരിക്ക്, ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നേ പിഎസ്ജിക്ക് ആശങ്ക!

യുവേഫ ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ മൂന്നാമത്തെ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് വമ്പൻമാരായ പിഎസ്ജി. ജർമ്മൻ വമ്പൻമാരായ ആർബി ലീപ്സിഗാണ് പിഎസ്ജിയുടെ എതിരാളികൾ.ചൊവ്വാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30-ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക്‌ ഡെസ് പ്രിൻസസിൽ വെച്ചാണ് മത്സരം അരങ്ങേറുക.

ഈ മത്സരത്തിന് മുന്നേ പിഎസ്ജി ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്. സൂപ്പർ താരങ്ങളായ ലിയാൻഡ്രോ പരേഡസ്, കെയ്‌ലർ നവാസ് എന്നിവർ പരിക്കിന്റെ പിടിയിലാണ്. ഇരുവരും ലീപ്സിഗിനെതിരെ കളിക്കുന്ന കാര്യം സംശയത്തിലാണ്.ലിയാൻഡ്രോ പരേഡസ് കളിക്കാൻ സാധ്യത ഇല്ല എന്ന് തന്നെയാണ് ആർഎംസി സ്‌പോർട് റിപ്പോർട്ട്‌ ചെയ്യുന്നത്.ഇന്റർനാഷണൽ ഡ്യൂട്ടിക്കിടെയാണ് ഇരു താരങ്ങൾക്കും പരിക്ക് പിടിപ്പെട്ടത്. അതേസമയം സൂപ്പർ താരം മൗറോ ഇകാർഡിക്ക്‌ കുടുംബപരമായ കാരണങ്ങളാൽ ഇന്നലത്തെ പരിശീലനവും നഷ്ടമായിരുന്നു.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്‌ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് പിഎസ്ജി.രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്റുകൾ ഉള്ള പിഎസ്ജി തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്.

Leave a Reply

Your email address will not be published. Required fields are marked *