രക്ഷകരായി റൊണാൾഡോയും മൊറാറ്റയും, ഫെറെൻക്വെറോസിനെ കീഴടക്കിയ യുവന്റസ് താരങ്ങളുടെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ !
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ യുവന്റസിന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുവന്റസ് ഫെറെൻക്വെറോസിനെ കീഴടക്കിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു യുവന്റസ് വിജയം സ്വന്തമാക്കിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് യുവന്റസ് രണ്ടു ഗോളുകൾ നേടി വിജയം കരസ്ഥമാക്കിയത്. മത്സരത്തിന്റെ പത്തൊൻപതാം മിനുട്ടിൽ ഉസുനി ഫെറെൻക്വേറൊസിന് ലീഡ് നേടികൊടുക്കുകയായിരുന്നു. എന്നാൽ 35-ആം മിനുട്ടിൽ ഒരു ഉജ്ജ്വലഗോളിലൂടെ റൊണാൾഡോ അതിന് മറുപടി നൽകി. 92-ആം മിനുട്ടിൽ ഹെഡറിലൂടെ ഗോൾ നേടിക്കൊണ്ട് മൊറാറ്റ യുവന്റസിന്റെ രക്ഷകനാവുകയായിരുന്നു. ഇരട്ടഅസിസ്റ്റുകൾ സ്വന്തമാക്കിയ ക്വഡ്രോഡോയും തിളങ്ങി. ജയത്തോടെ പ്രീ ക്വാർട്ടറിലേക്ക് മുന്നേറാൻ യുവന്റസിന് സാധിച്ചു. ഒമ്പത് പോയിന്റോടെ ബാഴ്സക്ക് പിറകിൽ രണ്ടാം സ്ഥാനത്താണ് യുവന്റസ്. മത്സരത്തിലെ യുവന്റസ് താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
𝘘𝘶𝘢𝘭𝘪𝘧𝘪𝘤𝘢𝘵𝘪𝘰𝘯 𝘝𝘪𝘣𝘦𝘴 💪⚪️⚫️#JuveFerencvaros #JuveUCL #ForzaJuve pic.twitter.com/Ecbp4nqih1
— JuventusFC (@juventusfcen) November 24, 2020
യുവന്റസ് : 6.95
ക്രിസ്റ്റ്യാനോ : 7.8
ദിബാല : 6.7
ബെർണാഡ്ഷി : 6.7
ആർതർ : 6.7
ബെന്റാൻക്കർ : 7.4
മക്കെന്നീ : 6.5
സാൻഡ്രോ : 8.2
ലൈറ്റ് : 6.9
ഡാനിലോ : 7.5
ക്വഡ്രാഡോ : 8.3
സെസ്നി : 6.0
റാംസി : 6.1-സബ്
കുലുസെവ്സ്ക്കി : 6.3-സബ്
മൊറാറ്റ : 7.6-സബ്
ചിയേസ : 6.2 -സബ്
റാബിയോട്ട് : 6.2-സബ്
➡️➡️ Two 𝐇𝐔𝐆𝐄 assists from this man tonight! 👏👏#JuveFerencvaros #JuveUCL #ForzaJuve pic.twitter.com/ORlkKqFcvH
— JuventusFC (@juventusfcen) November 24, 2020