യൂറോപ ലീഗ് കലാശപോരാട്ടത്തിന് സാബിയും സംഘവും ഇന്ന് ഇറങ്ങുന്നു, എതിരാളികൾ ഇറ്റാലിയൻ വമ്പന്മാർ!

ഇന്ന് നടക്കുന്ന യുവേഫ യൂറോപ ലീഗിന്റെ ഫൈനൽ മത്സരത്തിൽ കരുത്തരായ ബയേർ ലെവർകൂസൻ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഇറ്റാലിയൻ വമ്പൻമാരായ അറ്റലാന്റയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു ഫൈനൽ നടക്കുക. അയർലാൻഡിലെ ഡബ്ലിനിൽ വെച്ച് കൊണ്ടാണ് ഈയൊരു മത്സരം അരങ്ങേറുക.

സാബി അലോൺസോയുടെ തകർപ്പൻ പ്രകടനമാണ് ബയേർ ലെവർകൂസൻ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച അമ്പതിലേറെ മത്സരങ്ങളിൽ അവർ ഒന്നിൽ പോലും പരാജയപ്പെട്ടിട്ടില്ല. പരാജയങ്ങൾ രുചിക്കാതെ ബുണ്ടസ് ലിഗ കിരീടം അവർ സ്വന്തമാക്കി. മറ്റൊരു ഇറ്റാലിയൻ കരുത്തരായ റോമയെ പരാജയപ്പെടുത്തി കൊണ്ടാണ് അവർ യൂറോപ ലീഗിന്റെ ഫൈനൽ പ്രവേശനം സാധ്യമാക്കിയിരിക്കുന്നത്. തോൽവി എന്തെന്നറിയാതെ കുതിക്കുന്ന ബയേറിനെ പരാജയപ്പെടുത്തുക എന്നുള്ളത് അറ്റലാന്റക്ക് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും.

അതേസമയം ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയെ തോൽപ്പിച്ചു കൊണ്ടാണ് അറ്റലാന്റ വരുന്നത്.അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ നാലിലും ഇവർ വിജയിച്ചിട്ടുണ്ട്. പക്ഷേ കോപ്പ ഇറ്റാലിയ ഫൈനലിൽ യുവന്റസിനോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു കൊണ്ട് ഇവർക്ക് കിരീടം നഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും യൂറോപ ലീഗ് എങ്കിലും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഈ ഇറ്റാലിയൻ ക്ലബ് ഉള്ളത്.

ബയേറിന്റെ മുന്നിലുള്ള ഏറ്റവും വലിയ ലക്ഷ്യം എന്തെന്നാൽ ഇൻവിൻസിബിളായി കൊണ്ട് ട്രിബിൾ പൂർത്തിയാക്കുക എന്നതാണ്.അറ്റലാന്റയെ തോൽപ്പിച്ച് യൂറോപ ലീഗും കൈസർ സ്ലോട്ടനെ തോൽപ്പിച്ച് DFB പോക്കലും സ്വന്തമാക്കാൻ കഴിഞ്ഞാൽ അത് ബയേറിന് വലിയൊരു നേട്ടം തന്നെയായിരിക്കും.സാബി അലോൺസോക്ക് കീഴിൽ മിന്നുന്ന പ്രകടനം നടത്തുന്ന ഇവർ അത് സാധിച്ചെടുക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *