യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്,എവിടെ കാണാം? ഏതൊക്കെ ടീമുകൾ? അറിയേണ്ടതെല്ലാം!
യുവേഫ യൂറോപ്പ ലീഗിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്നാണ് നടക്കുക. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 4:30-ന് തുർക്കിയിലെ ഇസ്താംബൂളിൽ വെച്ചാണ് നറുക്കെടുപ്പ് അരങ്ങേറുക.
വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്,ആഴ്സണൽ,റോമ എന്നിവരൊക്കെ ഇത്തവണ യൂറോപ്പ ലീഗിലാണ് പന്ത് തട്ടുന്നത്.ആകെ 32 ടീമുകളാണ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മാറ്റുരക്കുക. വരുന്ന സെപ്റ്റംബർ എട്ടാം തീയതിയാണ് യൂറോപ്പ ലീഗ് മത്സരങ്ങൾ ആരംഭിക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ ആകെ 6 മത്സരങ്ങളാണ് ഓരോ ടീമുകളും കളിക്കേണ്ടി വരിക. നവംബർ മൂന്നാം തീയതിയാണ് അവസാന ഗ്രൂപ്പ് മത്സരം യൂറോപ്പ ലീഗിൽ അരങ്ങേറുക.
ജർമ്മൻ ക്ലബായ ഐന്ത്രാട്ട് ഫ്രാങ്ക്ഫർട്ടായിരുന്നു കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് കിരീടം നേടിയത്. ഏതായാലും ഇന്ന് നടക്കുന്ന യൂറോപ്പ ലീഗ് നറുക്കെടുപ്പ് യുവേഫയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ തൽസമയം കാണാനാവും.
🏆 Who lifted the trophy at the end of 𝙩𝙝𝙞𝙨 season?#UEL pic.twitter.com/R8n3VVbCS7
— UEFA Europa League (@EuropaLeague) August 25, 2022
ഈ യൂറോപ്പ ലീഗിൽ കളിക്കുന്ന ടീമുകളെയും അവയുടെ പോട്ടുകളെയും താഴെ നൽകുന്നു.
Pot 1: Roma, Manchester United, Arsenal, Lazio, Braga, Crvena Zvezda, Dynamo Kyiv, Olimpiacos
Pot 2: Real Sociedad, Feyenoord, Rennes, Monaco, PSV, Qarabag, Malmo, Ludogorets
Pot 3: Sheriff, Freidburg, Real Betis, Union Berlin, Midtjylland, Bodo/Glimt, Ferencvaros, Fenerbahce
Pot 4: Union Saint-Gilloise, Omonoia, Nantes, Trabzonspor, HJK, Zurich, Sturm Graz, Larnaca