യൂറോപ്പ ലീഗിൽ ക്രിസ്റ്റ്യാനോയും സംഘവും ഇന്ന് റയൽ സോസിഡാഡിനെതിരെ,എങ്ങനെ കാണാം?

ഇന്ന് യുവേഫ യൂറോപ്പ ലീഗിൽ നടക്കുന്ന മത്സരത്തിൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിലിറങ്ങുന്നുണ്ട്. സ്പാനിഷ് കരുത്തരായ റയൽ സോസിഡാഡാണ് യുണൈറ്റഡിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ഓൾഡ് ട്രഫോഡിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.

വിജയിച്ചുകൊണ്ട് തുടങ്ങുക എന്ന ലക്ഷ്യത്തോടെയായിരിക്കും ടെൻ ഹാഗും സംഘവും ഇന്ന് കളത്തിലേക്ക് ഇറങ്ങുക. സൂപ്പർതാരം റൊണാൾഡോക്ക് ആദ്യ ഇലവനിൽ ഇടം ലഭിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം. കഴിഞ്ഞ 4 പ്രീമിയർ ലീഗ് മത്സരത്തിലും വിജയം നേടാനായത് യുണൈറ്റഡിന് സന്തോഷം പകരുന്ന കാര്യമാണ്. മത്സരം ഇന്ത്യയിൽ ലൈവ് ഉണ്ട്.Sony Ten 1 ലാണ് മത്സരം തൽസമയം കാണാനാവുക.Sonyliv,Jio Tv എന്നീ ആപ്ലിക്കേഷനുകളിലും മത്സരം കാണാൻ സാധിക്കും.

അതേസമയം മറ്റൊരു പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലും ഇന്ന് യൂറോപ്പ ലീഗിൽ ഇറങ്ങുന്നുണ്ട്.എഫ്സി സൂറിച്ചാണ് ആഴ്സണലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 10: 15 ന് സൂറിച്ചിന്റെ മൈതാനത്ത് വെച്ചാണ് ഈ ഒരു മത്സരം നടക്കുക. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ യുണൈറ്റഡിനോട് ആഴ്സണൽ ഒരു വലിയ തോൽവി ഏറ്റുവാങ്ങിയിരുന്നു. അതിൽ നിന്നും ഒരു ആശ്വാസം ലഭിക്കണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ വിജയിച്ചെ മതിയാവൂ. ഈ മത്സരവും Sony Ten 1 ൽ തൽസമയം കാണാൻ സാധിക്കും.

അതേസമയം മറ്റൊരു മത്സരത്തിൽ നിലവിലെ യുവേഫ കോൺഫറൻസ് ലീഗ് ചാമ്പ്യന്മാരായ റോമ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ലുഡോഗ്രെറ്റ്സിനെയാണ് മൊറിഞ്ഞോയുടെ സംഘം നേരിടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:15-നാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ ഉഡിനസിനോട് എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെട്ടത് റോമക്ക് ക്ഷീണം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *