യുവേഫ മത്സരങ്ങൾ ഇന്ന് പുനരാരംഭിക്കുന്നു
കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് മാർച്ച് മാസം പകുതിയോടെ നിർത്തിവെച്ച യുവേഫയുടെ ക്ലബ്ബ് കോംപറ്റീഷനുകൾ ഇന്ന് പുനരാരംഭിക്കുകയാണ്. യൂറോപ്പ ലീഗിന് ഇന്ന് തുടക്കമാവുമ്പോൾ ചാമ്പ്യൻസ് ലീഗ് ശനിയാഴ്ച പുനരാരംഭിക്കും. യൂറോപ്പ ലീഗിലെ റൗണ്ട് ഓഫ് 16 രണ്ടാം പാദ മത്സരങ്ങളാണ് ഇന്നും നാളെയുമായി നടക്കുന്നത്. ഇൻ്റർമിലാനും മാഞ്ചസ്റ്റർ യുണൈറ്റഡും അടക്കമുള്ള വമ്പൻ ക്ലബ്ബുകൾ ഇന്ന് കളത്തിൽ ഇറങ്ങുന്നുണ്ട്. പ്രീ ക്വാർട്ടറിന് ശേഷമുള്ള യൂറോപ്പ ലീഗിലെ എല്ലാ മത്സരങ്ങളും ജർമ്മനിയിലാണ് നടത്തുന്നത്.
European football is back tonight
— Goal (@goal) August 5, 2020
Europa League round-of-16
Man Utd v LASK Linz
Inter v Getafe
Shakhtar v Wolfsburg
Copenhagen v Istanbul Basaksehir pic.twitter.com/H0EfX3dKbU
ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുന്നത് ഓഗസ്റ്റ് ഏഴിനാണ്. പ്രീ ക്വാർട്ടർ രണ്ടാം പാദത്തിലെ ശേഷിക്കുന്ന 4 മത്സരങ്ങളാണ് ആദ്യം നടക്കുക. ഓഗസ്റ്റ് 7ന് രണ്ട് മത്സരങ്ങളുണ്ട്. Real Madrid vs Manchester City, Juventus vs Lyon എന്നീ മത്സരങ്ങളാണത്. ഇന്ത്യൻ സമയം ഓഗസ്റ്റ് 8 പുലർച്ചെ 12.30നാണ് ഈ മത്സരങ്ങളുടെ കിക്കോഫ്. FC Barcelona vs Napoli, Bayern Munich vs Chelsea മത്സരങ്ങൾ തൊട്ടടുത്ത ദിവസം നടക്കും. തുടർന്ന് ചാമ്പ്യൻസ് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ പോർച്ചുഗലിലെ ലിസ്ബണിൽ വെച്ചാണ് നടക്കുക. ക്വോർട്ടർ ഫൈനൽ മുതലുള്ള എല്ലാ മത്സരങ്ങളും ഏകപാദ മത്സരങ്ങളായിട്ടാവും ഇത്തവണ അരങ്ങേറുക.