യുവേഫ ബെസ്റ്റ് മെൻസ് പ്ലയെർ,നോമിനികളെ പുറത്ത് വിട്ടു,സൂപ്പർ താരങ്ങൾ ആദ്യ 15 ൽ നിന്നും പുറത്ത്!

2021/22 സീസണിലെ ഏറ്റവും മികച്ച താരത്തിന് യുവേഫ സമ്മാനിക്കുന്ന യുവേഫ ബെസ്റ്റ് മെൻസ് പ്ലയെർ പുരസ്കാരത്തിനുള്ള നോമിനികളെ ഇപ്പോൾ യുവേഫ പുറത്തുവിട്ടിട്ടുണ്ട്. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുള്ളത് സൂപ്പർതാരങ്ങളായ ബെൻസിമ,ഡി ബ്രൂയിന,കോർട്ടുവ എന്നിവരാണ്. കഴിഞ്ഞ സീസണിൽ പുറത്തെടുത്ത പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ തിരഞ്ഞെടുത്തിട്ടുള്ളത്.

അതേസമയം നാലാം സ്ഥാനത്ത് റോബർട്ട് ലെവന്റോസ്ക്കിയാണ് ഇടം നേടിയിട്ടുള്ളത്.ലുക്ക മോഡ്രിച്ച്,സാഡിയോ മാനെ എന്നിവരൊക്കെ തൊട്ടു പിറകിൽ വരുന്നു.വിനീഷ്യസിന് ഒമ്പതാം സ്ഥാനം മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. അതേസമയം സൂപ്പർതാരങ്ങളായ ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ,നെയ്മർ ജൂനിയർ എന്നിവർക്ക് ആദ്യ 15ൽ പോലും ഇടം നേടാൻ കഴിഞ്ഞിട്ടില്ല.

നാലാം സ്ഥാനം മുതൽ പതിനഞ്ചാം സ്ഥാനം വരെയുള്ളവരുടെ ലിസ്റ്റ് താഴെ നിൽക്കുന്നു.

4 Robert Lewandowski (Bayern, now Barcelona & Poland) – 54 points

5 Luka Modrić (Real Madrid & Croatia) – 52 points

6 Sadio Mané (Liverpool, now Bayern & Senegal) – 51 points

7 Mohamed Salah (Liverpool & Egypt) – 46 points

8 Kylian Mbappé (Paris & France) – 25 points

9 Vinícius Junior (Real Madrid & Brazil) – 21 points

10 Virgil van Dijk (Liverpool & Netherlands) – 19 points

11 Bernardo Silva (Manchester City & Portugal) – 7 points

12 Filip Kostić (Eintracht Frankfurt & Serbia) – 7 points

13 Lorenzo Pellegrini (Roma & Italy) – 5 points

14 Trent Alexander-Arnold (Liverpool & England) – 2 points

15 Fabinho (Liverpool & Brazil) – 1 point

ഓഗസ്റ്റ് 25 തീയതിയാണ് പുരസ്കാരവിജയിയെ പ്രഖ്യാപിക്കുക.ബെൻസിമക്കാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *