യുവേഫ പ്ലയെർ ഓഫ് ദി ഇയർ : അവസാനലിസ്റ്റിൽ ഇടം നേടിയ മൂന്ന് പേർ ഇവർ !

യുവേഫയുടെ ഏറ്റവും മികച്ച താരത്തെ കണ്ടെത്താനുള്ള പ്ലയെർ ഓഫ് ദി ഇയർ ഷോർട്ലിസ്റ്റ് പുറത്തു വിട്ടു. മൂന്ന് പേർ അടങ്ങുന്ന ചുരുക്കപട്ടികയാണ് യുവേഫ പുറത്തു വിട്ടത്. എൺപത് പരിശീലകരും 55 ജേണലിസ്റ്റുകളും അടങ്ങുന്നവരാണ് വോട്ടെടുപ്പിലൂടെ ഈ ലിസ്റ്റ് തയ്യാറാക്കിയത്. സ്വന്തം ടീമിൽ ഉള്ള താരങ്ങൾക്ക് വോട്ട് ചെയ്യാൻ പരിശീലകർക്ക് അനുവാദം ഉണ്ടായിരിക്കില്ല. കഴിഞ്ഞ സീസണിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച മൂന്ന് പേർ തന്നെയാണ് ലിസ്റ്റിൽ ഇടം നേടിയിട്ടുള്ളത്. ബയേൺ മ്യൂണിക്കിന്റെ പോളിഷ് സൂപ്പർ താരം റോബർട്ട്‌ ലെവന്റോസ്‌ക്കി, ബയേൺ മ്യൂണിക്കിന്റെ തന്റെ ജർമ്മൻ ഗോൾകീപ്പർ മാനുവൽ ന്യൂയർ, മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡിബ്രൂയിൻ എന്നിവരാണ് ഇടം നേടിയിട്ടുള്ളത്.

കെവിൻ ഡിബ്രൂയിൻ : യൂറോപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരങ്ങളിൽ ഒരാൾ. 20 അസിസ്റ്റുകളും 13 ഗോളുകളുമാണ് കഴിഞ്ഞ പ്രീമിയർ ലീഗിൽ നേടിയത്.

റോബർട്ട്‌ ലെവന്റോസ്‌ക്കി : കഴിഞ്ഞ സീസണിൽ ഗംഭീരപ്രകടനം. ആകെ നേടിയത് 47 മത്സരങ്ങളിൽ നിന്ന് 55 ഗോളുകൾ. ബയേണിനൊപ്പം ട്രബിൾ കിരീടനേട്ടത്തിൽ നിർണായക പങ്കു വഹിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗിൽ 15 ഗോളുകൾ നേടികൊണ്ട് ടോപ് സ്കോറെർ ആയി.

മാനുവൽ ന്യൂയർ : ബയേണിന്റെ വിജയകുതിപ്പിൽ നിർണായകപങ്കു വഹിച്ച മറ്റൊരു താരം. ട്രബിൾ കിരീടനേട്ടത്തിൽ വലിയൊരു പങ്കു വഹിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗിൽ ആറു ക്ലീൻഷീറ്റുകൾ കരസ്ഥമാക്കി.

അതേ സമയം യുവേഫ വുമൺസ് പ്ലയെർ ഓഫ് ദി ഇയറിൽ അവസാനമൂന്നിൽ സ്ഥാനം പിടിച്ചവർ ഇവരാണ്. ലൂസി ബ്രോൺസ് (ഇംഗ്ലണ്ട്, ലിയോൺ / മാഞ്ചസ്റ്റർ സിറ്റി ), പെർന്നില്ലെ ഹാർഡർ (ഡെന്മാർക്ക്, വോൾഫ്സ്ബർഗ്/ചെൽസി ), വെണ്ടി റെനാർഡ് (ഫ്രാൻസ്, ലിയോൺ ).

Leave a Reply

Your email address will not be published. Required fields are marked *