യുവേഫ ചാമ്പ്യൻസ് ലീഗ് : റയൽ മാഡ്രിഡിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരതിയ്യതികൾ അറിയാം !
ഈ സീസണിലേക്കുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളുടെ തിയ്യതികൾ ഇന്നലെ യുവേഫ പുറത്തു വിട്ടിട്ടുണ്ട്. ലാലിഗയിലെ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ഗ്രൂപ്പ് ബിയിൽ ആണ് ഉൾപ്പെട്ടിട്ടുള്ളത്. സിരി എയിലെ കരുത്തരായ ഇന്റർമിലാൻ ഗ്രൂപ്പ് ബിയിൽ ആണുള്ളത്. നവംബർ മൂന്നിനാണ് റയൽ മാഡ്രിഡ് ഇന്റർ മിലാനുമായി ശക്തി പരീക്ഷിക്കുക. സ്വന്തം മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ചാണ് മത്സരം നടക്കുക. കൂടാതെ നവംബർ ഇരുപത്തിയഞ്ചാം തിയ്യതി റയൽ ഇന്ററിനെ അവരുടെ മൈതാനത്ത് വെച്ച് നേരിടും. ഇരുക്ലബുകളെയും കൂടാതെ ഷക്തർ ഡോണസ്ക്ക്, ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച് എന്നിവരാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്.
🏆✨📅 Our @ChampionsLeague Group Stage schedule!
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) October 2, 2020
🏠 @FCShakhtar_eng (21/10)
✈️ @borussia_en (27/10)
🏠 @Inter_en (3/11)
✈️ @Inter_en (25/11)
✈️ @FCShakhtar_eng (1/12)
🏠 @borussia_en (9/12)#RMUCL | #HalaMadrid pic.twitter.com/fTFvaWzYiy
റയൽ മാഡ്രിഡിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾക്കുള്ള തിയ്യതികൾ അറിയാം.
ഒക്ടോബർ 21 – ഷക്തർ ഡോണസ്ക്ക് ( ഹോം )
ഒക്ടോബർ 27 – ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച് ( എവേ )
നവംബർ 3 – ഇന്റർമിലാൻ ( ഹോം )
നവംബർ 25 – ഇന്റർമിലാൻ ( എവേ )
ഡിസംബർ 1 – ഷക്തർ ഡോണസ്ക്ക് ( എവേ )
ഡിസംബർ 9 – ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ച് (ഹോം )
🗓️ Group stage fixtures CONFIRMED! 😍
— UEFA Champions League (@ChampionsLeague) October 2, 2020
Check out the #UCL schedule 👇👇👇@GazpromFootball