യുവേഫ കോച്ച് ഓഫ് ദി ഇയർ : അവസാന ലിസ്റ്റിൽ ഇടം നേടിയ മൂന്ന് പേർ ഇവരാണ് !

യുവേഫ കോച്ച് ഓഫ് ദി ഇയർ പുരസ്‌കാരത്തിനുള്ള അവസാന മൂന്ന് പേരുടെ ചുരുക്കപ്പട്ടിക്ക യുവേഫ പുറത്തു വിട്ടു. അല്പം മുമ്പാണ് യുവേഫ തങ്ങളുടെ വെബ്സൈറ്റ് വഴി ഈ വർഷത്തെ ഏറ്റവും മികച്ച പരിശീലകനെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകൾ പുറത്തു വിട്ടത്. എൺപത് പരിശീലകരും 55 ജേണലിസ്റ്റുകളും അടങ്ങുന്ന ജൂറിയാണ് ഈ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്. പരിശീലകർക്ക് സ്വന്തം പേരിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടായിരുന്നില്ല. ബയേൺ മ്യൂണിക്കിന്റെ ജർമ്മൻ പരിശീലകൻ ഹാൻസി ഫ്ലിക്ക്, ലിവർപൂളിന്റെ ജർമ്മൻ പരിശീലകൻ യുർഗൻ ക്ലോപ്, ആർബി ലീപ്സിഗിന്റെ ജർമ്മൻ പരിശീലകൻ ജൂലിയൻ നഗൽസ്മാൻ എന്നിവരാണ് അവസാനമൂന്നിൽ ഇടം നേടിയവർ.

ഹാൻസി ഫ്ലിക്ക് : ബയേൺ മ്യൂണിക്കിന്റെ പരിശീലകൻ. നവംബറിൽ ഫ്ലിക്ക് എത്തുമ്പോൾ ബയേൺ നാലാം സ്ഥാനത്ത് ആയിരുന്നു. തുടർന്ന് ഇരുപത് മത്സരങ്ങളിൽ വിജയകുതിപ്പ് നടത്തി ബയേണിനെ ബുണ്ടസ്ലിഗ കിരീടം അണിയിച്ചു. കൂടാതെ ചാമ്പ്യൻസ് ലീഗ് കിരീടവും ഡിഎഫ്ബി പോക്കലും നേടികൊടുത്തു. ട്രബിൾ കിരീടമാണ് ഫ്ലിക്കിന് കീഴിൽ ബയേൺ നേടിയത്.

യുർഗൻ ക്ലോപ് : ലിവർപൂളിന് ആദ്യ പ്രീമിയർ ലീഗ് കിരീടം നേടികൊടുത്തു. പതിനെട്ടു പോയിന്റിന്റെ ലീഡ് ആണ് ലിവർപൂൾ നേടിയത്. കൂടാതെ യുവേഫ സൂപ്പർ കപ്പും ക്ലോപിന് കീഴിൽ ലിവർപൂൾ നേടി.

ജൂലിയൻ നഗൽസ്മാൻ : ആർബി ലീപ്സിഗിന്റെ പരിശീലകൻ. കേവലം മുപ്പത്തിമൂന്ന് വയസ്സ് മാത്രം. ആർബി ലീപ്‌സിഗിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ആദ്യമായി എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *